city-gold-ad-for-blogger

പാം സര്‍ഗ്ഗസംഗമം വെള്ളിയാഴ്ച

ഷാര്‍ജ. യു.എ.ഇ യിലെ പ്രമുഖ സാഹിത്യ പ്രസ്ഥാനമായ പാം  സാഹിത്യസഹകരണ സംഘത്തിന്റെ വാര്‍ഷികാഘോഷവും സര്‍ഗ്ഗസംഗമവും ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കും.യു.എ.ഇ യിലെ മികച്ച സാഹിത്യകാരനുള്ള അക്ഷരമുദ്ര പുരസ്‌കാരം ലത്തീഫ് മമ്മിയൂരിനും സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സേവന മുദ്ര പുരസ്‌കാരം സലാം പാപ്പിനിശ്ശേരിക്കും  അക്ഷര തൂലിക പുരസ്‌കാരം സോണിയാ റഫീഖിനും രമേഷ് പെരുമ്പിലാവിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും പ്രസ്തുത ചടങ്ങില്‍ വിതരണം ചെയ്യും.

പാം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിഖ്യാത സാഹിത്യകാരന്‍  കാക്കനാടന്റെ 'ബര്‍സാതി ' എന്ന നോവലിന്റെയും പ്രശസ്ത കഥാകൃത്ത് സോമന്‍ കരിവെള്ളൂരിന്റെ 'മഞ്ഞ് കൂടാരങ്ങള്‍' എന്ന മിനിക്കഥാ സമാഹാരവും നാടകകൃത്ത് ജോസ് കോയിവിളയുടെ നാടക പഠനം 'പ്രഫഷണല്‍ നാടകം മൂല്യവും മൂല്യച്യുതിയും' എന്ന പുസ്‌കത്തിന്റെയും പ്രകാശന കര്‍മ്മങ്ങള്‍ ചടങ്ങില്‍ വെച്ച് നടത്തപ്പെടും.കാക്കനാടന്‍ നഗറില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കാക്കനാടന്‍ അനുസ്മരണവും കഥയരങ്ങും കവിയരങ്ങും ഉണ്ടാകും.

ഹോളി വുഡ് ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയ് ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പാം പ്രസിഡന്റും നോവലിസ്റ്റുമായ വിജു.സി.പരവൂര്‍ അധ്യക്ഷത വഹിക്കും. പ്രസ്തുത പരിപാടിയില്‍ പേസ് ഗ്രൂപ് ചെയര്‍മാന്‍ പി.എ.ഇബ്രാഹിം ഹാജി,കെ ബാലകൃഷണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് പാം സെക്രട്ടറി സുകുമാരന്‍ വെങ്ങാട്. 055 8250534 ബന്ധപ്പെടുക.

Keywords: Palm wrighters meet, Sharjah, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia