city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കരുത്തു നേടുക :അബ്ദുസ്സലാം മോങ്ങം

ദുബൈ: ഇബ്രാഹിം നബിയില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട് ജീവിതത്തിലെ പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ കരുത്തു നേടണമെന്ന് അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറും വാഗ്മിയും പ
ണ്ഡിതനുമായ മൗലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. ദുബൈ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ അങ്ക
ണത്തില്‍ ബലി പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു
അദ്ദേഹം.

അല്ലാഹുവനെ മാത്രം ആരാധിച്ചും അവനോട് മാത്രം പ്രാര്‍ഥിച്ചും അവനില്‍ മാത്രം കാര്യങ്ങള്‍ ഭര
മേല്‍പ്പിച്ചും ജീവിച്ചാല്‍ സൗഭാഗ്യം കൈവരിക്കാന്‍ സാധിക്കുമെന്നു ജീവിതത്തിലൂടെ കാണിച്ച മാനവ
ചരിത്രമറിഞ്ഞതില്‍ വെച്ചേറ്റവും മഹത്വമേറിയ വ്യക്തിത്വമായിരുന്നു ഇബ്രാഹിം നബിയുടേത്.
പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കരുത്തു നേടുക :അബ്ദുസ്സലാം മോങ്ങംഅതുല്യവും അന്യാദൃശ്യവുമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ദൈവീക കല്‍പനകള്‍ക്കു
മേല്‍ മാനുഷികമായ മറ്റൊരു താല്‍പര്യങ്ങളും ഇച്ഛകളും അദ്ദേഹത്തെ സ്വാധീനിച്ചില്ല. ത്യാഗ നിര്‍ഭ
രമായതും സാമാന്യം സുദീര്‍ഘവുമായ ജീവിതത്തിനൊടുവില്‍ നാഥന്‍ കനിഞ്ഞരുളിയ പെ
ാന്നോമനയെ ബലിയറുക്കാന്‍ നിര്‍ദേശിച്ച സമയത്ത് പിതൃസ്‌നേഹവും മമതയും മൂലം നിമിഷാര്‍ധം പേ
ാലും അല്ലാഹുവിന്റെ കല്‍പന ശിരസാ വഹിക്കാന്‍ അദ്ദേഹം സംശയിച്ചു നിന്നില്ല. അല്ലാഹുവിന് സമ്പൂര്‍ണ മായി സമര്‍പ്പിച്ചൊരു ജീവിതം. ഉത്തമ മാതൃക എന്നര്‍ഥം വരുന്ന ഉസ്‌വത്ത് എന്ന പദം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് രണ്ടേ രണ്ട് പ്രവാചകന്മാരിലൊരാളാണ് ഇബ്രാഹീം പ്രവാചകന്‍.

ജൂത ക്രൈസ്തവ ഇസ്‌ലാം മത വിശ്വാസികളുടെയെല്ലാം ആദരവും സ്‌നേഹവും അദ്ദേഹം നേടുന്നു അവ
രെല്ലാം ഒരുപോലെ ഇന്നും ആ പ്രവാചകനെ ആദരിക്കുന്നു. തങ്ങളുടെ ആദര്‍ശ പിതാവായി ഇബ്രാഹീം
നബിയെയാണ് ലോകത്തെ ഈ മൂന്ന് മതങ്ങളും കാണുന്നത്. അദ്ദേഹത്തിന്റെ അനന്യസാധാരണമായ
ത്യാഗ സന്നദ്ധതയും അചഞ്ചലമായ ആദര്‍ശ പ്രതിബദ്ധതയും അദ്വിതീയമായ ധീരതയുമാണി
തിന് കാരണം. അദ്ദേഹം പറഞ്ഞു. അതു കൊണ്ടു തന്നെ ഇബ്രാഹിം പ്രവാചകന്‍ അല്ലാഹുവിന്റെ തോഴനായി. അല്ലാഹു തന്നെ അദ്ദേഹത്തെ വിശേ ഷിപ്പിച്ചത് തന്റെ ഖലീല്‍ ആണെന്നാണ്. ഉറ്റമിത്രം, പകരം വെക്കാനില്ലാത്ത ചങ്ങാതി എന്നെല്ലാമാണ് ഖലീല്‍ എന്നതിനര്‍ഥം. ചങ്ങാതിയാകാന്‍ ആര്‍ക്കും സാധിക്കും പക്ഷേ ഇബ്രാഹീം നബി എത്തിപ്പെട്ട വിതാന
ത്തിലെത്താന്‍ ഇബ്രാഹീമിന് മാത്രമേ സാധിച്ചുള്ളൂ.

പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കരുത്തു നേടുക :അബ്ദുസ്സലാം മോങ്ങം
ഇബ്രാഹീം മാനവരാശിക്ക് മാതൃകയായ നായകനാണ് ഒരു വേള സമുദായം എന്നാണ് അല്ലാഹു
ഇബ്രാഹിം നബിയെ അല്ലാഹു വിശേഷിപ്പിച്ചത്. ഈ മൂന്ന് മാനങ്ങളിലുള്ള സവിശേഷ വ്യക്തിത്വമാണ്
എല്ലാ പരീക്ഷണങ്ങളെയും വിജയകരമായി അതിജീവിക്കാന്‍ ഇബ്രാഹീമിനെ പ്രാപ്തനാക്കിയ
ത്. സാധാരണ മനുഷ്യന് പറ്റാത്തതെല്ലാം അദ്ദേഹത്തിന് സാധിച്ചു. ഈ വിജയത്തിനുള്ള കാരണങ്ങള്‍ പരിശോധിച്ചാല്‍ ഒന്നാമത് നേരത്തെ പറഞ്ഞതു പോലെ അചഞ്ചലമായ
ദൈവവിശ്വാസമായിരുന്നു. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പുള്ള വിശ്വാസത്തിന് പുറമെ ധര്‍മ നിഷ്ഠ,
ദൈവ മാര്‍ഗത്തിലെ സന്നദ്ധത, അര്‍പണ ബോധം തുടങ്ങിയ ഗുണങ്ങളും ആ മാര്‍ഗത്തില്‍ അദ്ദേഹത്തിന്
തുണയേകി.പ്രലോഭനങ്ങളോ പ്രകോപനങ്ങളോ അദ്ദേഹത്തെ ഒരു നിലക്കും സ്വാധീനിച്ചില്ല. ചിത്തം ചിതറാതെ, അക്ഷോഭ്യനായി എല്ലാ പ്രശ്‌നങ്ങളെയും അദ്ദേഹം നേരിട്ടു. ആരൊക്കെ എതിര് നിന്നാലും തനിക്ക് തന്റെ രക്ഷിതാവുണ്ട് എന്ന ദൃഢവിശ്വാസം ഘനാന്ധകാരങ്ങളില്‍ വഴിവെളിച്ചമായി.

ഇബ്രാഹീമിന്റെ ത്യാഗം സ്മരിക്കുമ്പോള്‍ മറ്റു രണ്ടു പേരുടെ കൂടി സഹകരണവും സഹനവും എടുത്ത്
പറയാതെ വയ്യ. മകന്‍ ഇസ്മാഈലിന്റെയും ഭാര്യ ഹാജറിന്റെയും. അചഞ്ചലമായ വിശ്വാസവും
മനസ്സിന് കുളിര്‍മയേകുന്നു. ഇന്നലെ സഊദി ഗ്രാന്റ് മുഫ്തി അറഫയില്‍ സമ്മേളിച്ച ലക്ഷക്കണക്കിന്
ഹാജിമാരെ അഭിസംബോധന ചെയ്തു കൊണ്ട് അക്കാര്യം സൂചിപ്പിക്കുകയുണ്ടായി. സുരിക്ഷിതത്വ
ബോധവും മനശ്ശാന്തിയും വിശ്വാസിയുടെ മാത്രം കൈമുതലാണ്. ദുരന്തങ്ങള്‍ക്കും പ്രായാസ
ങ്ങള്‍ക്കും മുമ്പില്‍ പതറാതെ ദൃഢമായ കാല്‍വെയ്പുകളോടെ പ്രതിസന്ധി ചാടിക്കടക്കാന്‍ വിശ്വാ
സിക്കാകുന്നു.

ഇസ്‌ലാമിക ശരീഅത്തിന്റെ പ്രത്യേകതയും അതു തന്നെയാണ്. ക്രമസമാധാനം ഉറപ്പു വരുത്താന്‍
അത് ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കുന്നു. എല്ലാ തരത്തിലും പെട്ട ജനവിഭാഗങ്ങളുടെയും
സാര്‍വജനികാവകാശങ്ങള്‍ സംരക്ഷിക്കുന്നു. മാനവാധികാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അങ്ങനെ പ
രസ്പരം സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിലവില്‍ വരികയും ചെയ്യും.
ഈ സുരക്ഷിതത്വം ഇല്ലായ്മ ചെയ്യാനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. ക്രമസമാധാന വ്യവസ്ഥകളില്‍
വിള്ളല്‍ വീഴ്ത്താന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് നാമിപ്പോഴുള്ളത്.

സര്‍വ ശക്തനായ സ്രഷ്ടാവ് കനിഞ്ഞരുളിയ മാര്‍ഗ നിര്‍ദേശങ്ങളുടെ വളവു തിരിവുകള്‍ സസൂക്ഷ്മം പിന്‍പ
റ്റുന്ന ഒരു വിശ്വാസം ഇന്ന് എല്ലാ കോണുകളില്‍ നിന്നും ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തെ നേരിടുകയാ
ണ്. മുസ്‌ലിം സമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. അദ്ദേഹം ഓര്‍മപ്പെടുത്തി. യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും പുരുഷന്മാരുമായി ആയിരക്കണക്കിന് പേ
ര്‍ ഈദ് ഗാഹില്‍ പങ്കെടുക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു.

Keywords: Abduslam-Mongam, Eidgah, Almanar, Dubai, Indian-Islamic-center, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia