നിലാവ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Jul 13, 2015, 07:00 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 13/07/2015) ജീവകാരുണ്യ സംഘടനയായ 'നിലാവി'ന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഇസ്ലാം ഏറെ പ്രാധാന്യം നല്‍കിയ ജീവകാരുണ്യ പ്രവര്‍ത്തനം മുന്‍നിര്‍ത്തി നിലാവ് ചെയ്യുന്ന കാര്യങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പോലെ മറ്റുള്ളവരും പ്രയാസങ്ങളില്ലാതെ ജീവിക്കണമെന്നതിന് ഇസ്ലാം ഏറെ വിലകല്‍പ്പിക്കുന്നുണ്ടെന്നും അതിനാല്‍ ചുറ്റുപാടിലേക്ക് നോക്കി അര്‍ഹരായവരെ സഹായിക്കുന്നതിന് ആരും മടിക്കരുതെന്നും അദ്ദേഹം ഉണര്‍ത്തി.
സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. അബൂഅന്‍ഫാല്‍, അസീസ് തിക്കോടി, ഹബീബ് മുറ്റിച്ചൂര്‍, ശരീഫ് താമരശേരി എന്നിവര്‍ സംസാരിച്ചു. റഫീഖ് ഉദുമ സാമ്പത്തിക റിപോര്‍ട്ട് അവതരിപ്പിച്ചു. സലീം കോട്ടയില്‍, ഫിറോസ് ചങ്ങരോത്ത്, ഹമീദ് മധൂര്‍, റഷീദ്, സിദ്ദീഖ് കൊടുവള്ളി, ഇഖ്ബാല്‍ മുറ്റിച്ചൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ.വി മുജീബുല്ല സ്വാഗതവും ശംസു ബദരിയ നഗര്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, Kuwait, Gulf, Ifthar Meet, Nilavu.