city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിതാഖാത്: പ്രവാസികളെ പുനരധിവസിപ്പിക്കണം: സഅദിയ്യ

നിതാഖാത്: പ്രവാസികളെ പുനരധിവസിപ്പിക്കണം: സഅദിയ്യ
ദമാം: സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച നിതാഖത് വ്യവസ്ഥിതിയുടെ ചുവപ്പ് കുരുക്കില്‍പെട്ട് ദിനം പ്രതി നാടിലെക്ക് പ്രവഹിക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളനമെന്ന് ജാമിഅ സഅദിയ്യ അറബിയ്യ:  ദമാം  കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്റെ മുഖ്യ സാമ്പത്തിക വരുമാന സ്രോതസ്സിനെ സാരമായി ബാധിക്കുന്ന ഈ പ്രധിസന്ധി പരിഹരിക്കാന്‍ നേരിടാന്‍ സര്‍ക്കാര്‍ നിതാന്ത ശ്രദ്ധ പതിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സഅദിയ്യ  ദമാം  കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഐ സീ എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ സഖാഫി നെടിയനാട് ഉദ്ഘാടനം ചെയ്തു. സായിദ് ശുക്കൂര്‍ തങ്ങള്‍ എരിയാല്‍, ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി സെക്രടറി അന്‍വര്‍ കളറോഡ്, അര എസ് സി സൗദി നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ബാരി നദവി, ആര്‍ എസ് സി  ദമാം  സോണ്‍ പ്രസിഡണ്ട് മഹമൂദ് സഖാഫി, എരുമാട് മുഹമ്മദ് മുസ്ലയാര്‍, മുഹമ്മദ് ഷാഫി കുതിര് പ്രസംഗിച്ചു. ഇസഹാക്ക് മിസ്ബാഹി ഖിറാഅത് നടത്തി. ലത്തീഫ് പള്ളതടുക്ക സ്വാഗതവും മുനീര്‍ ആലംപാടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി (പ്രസിഡന്റ്), കെ കെ അബ്ബാസ് ഹാജി കൊടിയമ്മ (വര്‍കിംഗ് പ്രസിഡണ്ട്) ബി കെ മൊയിതു ഹാജി, അബ്ദുല്‍ റസാക്ക് സഅദി (വൈസ് പ്രസിഡണ്ട്) മുനീര്‍ അലമ്പടി (ജനറല്‍ സെക്രടറി) പി സി അബൂബക്കര്‍ സഅദി, മുബാറക് സഅദി, സത്താര്‍ പള്ളതടുക്ക (ജോയിന്‍ സെക്രെടരി) അമാന മുഹമ്മദ് ഹാജി (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടെ 33 അംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു. സഅടിയ്യ അല്‍ ഹസ്സ ജെനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി ഹാജി കുതിര് തിരഞ്ഞെടുപ്പ് നിയന്ദ്രിച്ചു.

Keywords: Jamia-Sa-adiya-Arabiya, kasaragod, Damam, Gulf, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia