ധന വിനിമയത്തിന്റെ ഉത്തമ രീതികള്‍: കെ.എം.സി.സി സെമിനാര്‍ ശ്രദ്ധേയമായി
Jun 7, 2014, 09:00 IST
ദുബൈ: (www.kasargodvartha.com 07.06.2014) ധന വിനിമയത്തില്‍ പ്രവാസികള്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ചും, പണം അയക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വശങ്ങളെ കുറിച്ചും കെ.എം.സി.സി സംഘടിപിച്ച സെമിനാര്‍ ശ്രദ്ധേയമായി. ഓരോ പ്രവാസിയും എന്‍.ആര്.ഐ അക്കൗണ്ട് തുടങ്ങേണ്ടതിനെയും, അതിന്റെ ആവശ്യകതയെ കുറിച്ചും അക്കൗണ്ടില്‍ വിനിമയം നടത്തിയ സംഖ്യയുടെ അടിസ്ഥാനത്തില്‍ ആണ് ഓരോ ബാങ്കും അവരുടെ ആനുകൂല്യങ്ങള്‍ അനുവദിച്ച് തരുക ജുനൈദ് ശരീഫ് അഭിപ്രായപെട്ടു.
നാട്ടിലെ ഏതു ബാങ്കിലും എന്‍.ആര്.ഐ അക്കൗണ്ട് തുടങ്ങാനായി വേണ്ട സൗകര്യങ്ങള്‍ സൗജന്യമായി ചെയ്തു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത് തന്നെ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന മണി ട്രാന്‍സ്ഫര്‍ കിയ്യോസ്റ്റ് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സ്ഥാപിക്കും എന്നും അദ്ദേഹം അറിയിച്ചു.
ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഹമ്മദ് ജസീം, ജിതിന്, വികാസ്, ചിന്തു എന്നിവര്‍ സംസാരിച്ചു. ദുബൈ കെ.എം.സി.സി സെക്രട്ടറി ഒ.കെ ഇബ്രാഹിം, വിവിധ ജില്ലാ മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു. ആക്ടിംഗ് ജന.സെക്രട്ടറി മുസ്തഫ തിരൂര്‍ സ്വാഗതവും സെക്രട്ടറി ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.
Keywords : Gulf, KMCC, Seminar, KMCC seminar conducted, Programme.
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067







