ദുബൈയില്‍ ആവേശമായി ചെമ്മനാട് കൂട്ടായ്മ
Mar 13, 2017, 09:35 IST
ദുബൈ: (www.kasargodvartha.com 13/03/2017) യു.എ.ഇ യില്‍ ചെമ്മനാട് നിവാസികളുടെ കുടുംബ സംഗമവും ചെമ്മനാട് പ്രീമിയര്‍ ലീഗും സംഘടിപ്പിച്ചു. യു.എ.ഇ യിലുള്ള ചെമ്മനാട്ടുകാരായ എഴുന്നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ കുടുംബ സംഗമം ചെംനാട്ടായ്മ-2017 നാട്ടുകാര്‍ക്ക് ആവേശവും അവിസ്മരണീയ നിമിഷങ്ങളുമാണ് സമ്മാനിച്ചത്.
പരസ്പര സ്‌നേഹ ബന്ധത്തിന്റെയും നാട്ടൊരുമയുടെയും സന്ദേശം നാട്ടുകാര്‍ പരസ്പരം കൈമാറി. മീറ്റിനോടനുബന്ധിച്ചു ചെമ്മനാട്ടുകാരായ നൂറിലധികം ക്രിക്കറ്റ് താരങ്ങള്‍ എട്ട് ടീമുകളിലായി അണിനിരന്ന ചെമ്മനാട് പ്രീമിയര്‍ ലീഗ് രണ്ടാം സീസണില്‍ ടീം ലോജിസോള്‍ സുല്‍ത്താന്‍സ് ചാമ്പ്യന്മാരായി.
വാശിയേറിയ ഫൈനലിലെ അവസാന പന്തില്‍ സിക്‌സര്‍ അടിച്ചാണ് ടീം സീയെം നവാബ്‌സിനെ പരാജയപെടുത്തിയത്. ചെമ്മനാട് ജമാ അത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഖാദര്‍ കുന്നില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. ഷാജിര്‍ മുഖ്യാതിഥിയായിരുന്നു. ടീം സി.പി.എല്‍ രക്ഷാധികാരി നിസാമുദ്ധീന്‍ മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. ചെയര്‍മാന്‍ നജീബ് ചെമ്മനാട് അധ്യക്ഷനായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, Chemnad, Sports, Cricket, Chemnatayma, CPL, Chemnatayma in Dubai