ദാറുന്നൂര്‍ എജുക്കേഷന്‍ സെന്റര്‍ ഒന്നാം വാര്‍ഷികം ഖാസി ത്വാഖാ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും
Aug 14, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 14/08/2015) ദക്ഷിണ കന്നട ജില്ലയുടെ മൂടബിദ്രക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക വൈജ്ഞാനിക കലാലയമായ ദാറുന്നൂര്‍ എജുക്കേഷന്‍ സെന്റര്‍ ദുബൈ കമ്മിറ്റിയുടെ പ്രഥമ വാര്‍ഷിക പരിപാടികള്‍ ഓഗസ്റ്റ് 20ന് വൈകുന്നേരം ആറ് മണിക്ക് ദുബൈ ഊദ്‌മേത്ത മെട്രോക്ക് സമീപമുള്ള ജോര്‍ദാനിയന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം, കീഴൂര്‍ - മംഗളൂരു ഖാസി ഉസ്താദ് ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും.
പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. പ്രവാസ മേഖലയിലെ പ്രമുഖ മത പണ്ഡിതന്മാര്‍, വ്യവസായ - സാമൂഹിക - സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

Keywords : Dubai, Gulf, Inauguration, Conference, Thwaqa Ahmed Musliyar, Darunnur Education center.