ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി വഞ്ചിച്ചയാള്‍ ഗള്‍ഫിലേക്ക് കടന്നു
May 7, 2015, 16:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/05/2015) ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഇടനിലക്കാരനെ വഞ്ചിച്ചയാള്‍ ഗള്‍ഫിലേക്ക് കടന്നു. സ്വത്ത് ബ്രോക്കറായ കുന്നുംങ്കൈ സ്വദേശി കുഞ്ഞഹമ്മദാണ് പോലീസ് അന്വേഷണത്തിനിടെ പിടികൊടുക്കാതെ ഗള്‍ഫിലേക്ക് കടന്നുകളഞ്ഞത്.
അമ്പലത്തറ പാറപ്പള്ളിയിലെ അബ്ബാസിന്റെ പരാതിയിലാണ് കേസ്. ആറ് മാസം മുമ്പാണ് സംഭവം നടന്നത്. മകളുടെ വിവാഹത്തിന് വേണ്ടിയെന്ന് പറഞ്ഞാണ് കുഞ്ഞഹമ്മദ് അബ്ബാസിനെ ഇടനിലക്കാരനാക്കി കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ നിന്നും 60 പവന്‍ സ്വര്‍ണ്ണം വാങ്ങിയത്. ആധാരം പണയം വെച്ചാണ് അബ്ബാസ് സ്വര്‍ണം വാങ്ങിക്കൊടുത്തത്. രണ്ട് മാസത്തിനകം സ്വര്‍ണത്തിന്റെ പണമായ 12,50,000 രൂപ തരാമെന്ന വ്യവസ്ഥയിലാണ് അബ്ബാസ് കുഞ്ഞഹമ്മദിന് സ്വര്‍ണം നല്‍കിയത്.
എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും പണം കിട്ടാത്തതെ വന്നതിനെ തുടര്‍ന്ന് കുഞ്ഞഹമ്മദിനെ അന്വേഷിച്ച് നീലേശ്വരം നെടുങ്കണ്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സിലെത്തിയെങ്കിലും വീട്ടുകാര്‍ക്ക് ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. തുടര്‍ന്ന് നീലേശ്വരം സി.ഐ. കെ.ഇ. പ്രേമചന്ദ്രന് അബ്ബാസ് പരാതി നല്‍കുകയായിരുന്നു. പോലീസ് ഇയാളെ അന്വേഷിച്ചു വരുന്നതിനിടെയാണ് ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങിയത്. അബ്ബാസിന്റെ ബന്ധു കൂടിയാണ് കുഞ്ഞഹമ്മദ്.
Also Read:
20 മില്യണ്‍ ഡോളര്‍ വിലയുള്ള തലകള്‍! ഇസ്ലാമിക് സ്‌റ്റേറ്റ് നേതാക്കളുടെ തലയ്ക്ക് യുഎസ് വിലയിട്ടു
Keywords: Kasaragod, Kerala, Kanhangad, Gulf, gold, Cheating, Police, Complaint, Complaint against Cheating.
Advertisement: