ചില്‍ഡ്രന്‍സ് പാര്‍ക്ക് മണല്‍മാഫിയയില്‍ നിന്ന് സംരക്ഷിക്കണം: കെ.ടി.വി.ജെ
Sep 24, 2011, 14:47 IST
ദുബായ്: തളങ്കര പടിഞ്ഞാറിലെ തീരദേശത്ത് നഗരസഭ ജനങ്ങള്‍ക്ക് തുറന്നു കൊടുത്ത കുട്ടികളുടെ പാര്‍ക്ക് മണല്‍മാഫിയയില്‍ നിന്ന് സംരക്ഷിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് യു.എ.ഇ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ ജമാഅത്തിന്റെ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.
തളങ്കര പടിഞ്ഞാറിലേക്കുള്ള തീരദേശ റോഡിന്റെ ആരംഭം മുതല്‍ നെച്ചിപ്പടപ്പ് വരെയുള്ള ചന്ദ്രഗിരി പുഴയില്‍ നിന്ന് മണല്‍ വാരല്‍ മൂലം പരിസ്ഥിതിക്ക് കോട്ടംതട്ടുകയും, മണല്‍മാഫികളുടെ ഗുണ്ടാവിളയാട്ടം മൂലം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍ തടസ്സം നേരിടുകയും ചെയ്യുന്നു. സ്ഥലത്തെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയിലുള്ള ടിപ്പര്‍ ലോറികളുടെ മരണപാച്ചിലുകളില്‍ ഭയവിഹ്വലരായി കഴിയേണ്ട അസ്ഥയില്‍ യു.എ.ഇ കെ.ടി.വി.ജെ കമ്മിറ്റി ഉല്‍കണ്ഠ രേഖപ്പെടുത്തി. തീരദേശസംരക്ഷണത്തിന് നിയോഗിച്ച പോലീസ് സേനയുടെ മൂക്കിന് താഴെയുള്ള സ്ഥലത്ത് അധികൃതരുടെ അനാസ്ഥയും ജനപ്രതിനിധികളായ നേതാക്കളുടെ ഒത്താശയും നാട്ടുകാരില്‍ അമര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. പടിഞ്ഞാറില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിക്ക് പൂര്‍ണ്ണ പിന്‍തുണ നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ അസ്ലാം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍, മുനീര്‍ പടിഞ്ഞാര്‍, ഹാഷിംസേട്ട്, ഹാഷിം.ടി.എ, റഷിദ് പടിഞ്ഞാര്‍, ഹംസ കോളിയാട് എന്നിവര്‍ സംസാരിച്ചു. ബഷിര്‍കല സ്വാഗതം പറഞ്ഞു.

Keywords: Gulf, Thalangara, Sand-mafia, മണല്‍മാഫിയ, തളങ്കര