കൊണ്ടോട്ടി സെന്റര്‍ കമ്മിറ്റി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു
Sep 21, 2013, 09:00 IST
ജിദ്ദ: കൊണ്ടോട്ടി സെന്റര്‍ ജിദ്ദക്ക് കീഴില്‍ രൂപീകൃതമായ പതിനഞ്ചോളം മഹല്ലുകളുടെ കൂട്ടായ്മയായ മഹല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഷറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വച്ചാണ് കമ്മിറ്റിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒരോ നാടിനും അല്ലാഹു പണ്ഡിതര്‍ക്ക് പുറമെ കാര്യകര്‍ത്താക്കളെയും നല്‍കുമെന്നും ഇക്കൂട്ടരും, ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏതൊരു പുരോഗതിക്കും കാരണമാവുകയുള്ളൂവെന്നും അദ്ദേഹം ഉദ്‌ബോധന പ്രസംഗത്തില്‍ പറഞ്ഞു. അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡണ്ട് കബീര്‍ കൊണ്ടോട്ടി അധ്യക്ഷനായിരുന്നു.
കൊണ്ടോട്ടി സെന്ററിന്റെ പുരസ്‌കാരം ആലുങ്ങല്‍ മുഹമ്മദ് ചെറുശ്ശേരിക്ക് നല്‍കി ആദരിച്ചു. കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റിന്റെ ലോഗോ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഇംപാല ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ വി.പി ശിയാസിന് നല്‍കി പ്രകാശനം ചെയ്തു. ഖാസിയാറകം, മുണ്ടപ്പലം-വട്ടപ്പറമ്പ് വെല്‍ഫയര്‍ വിങ്ങ്, നീറാട് കള്‍ച്ചറല്‍ ഫോറം, നമ്പോലം കുന്ന് മഹല്‍ കമ്മിറ്റി, മേലങ്ങാടി വെല്‍ഫയര്‍ അസോസിയേഷന്‍, തറയിട്ടാല്‍ചാലില്‍ മഹല്‍, ബീഷപ്പടി മഹല്‍, തുറക്കല്‍ മഹല്‍, കുറുപ്പത്ത് വെല്‍ഫയര്‍ അസോസിയേഷന്‍, കരിപ്പൂര്‍ മഹല്‍, നാടുക്കര തുടങ്ങിയ കമ്മിറ്റികളുടെ പ്രതിനിധികള്‍, കൊണ്ടോട്ടി പഞ്ചായത്ത് മുന്‍ അംഗം അബ്ദുറഹ്‌മാന്‍ ഇണ്ണി, ഇസ്മാഈല്‍ നീറാട് ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
എ.ടി ബാവ തങ്ങള്‍, ജാഫര്‍ കൊടവണ്ടി, കുഞ്ഞു കടവണ്ടി, കെ.പി ബാബു, റഫീക്ക് മങ്കായി, വീരാന്‍ ബാപ്പു, കെ.എം മാനു, റഷീദ് മങ്കായി, മുസ്താഖ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശംസുദ്ദീന്‍ മണല്‍പുറത്ത് ഖിറാഅത്ത് നടത്തി. ഗഫൂര്‍ പുതിയകത്ത് സ്വാഗതവും കുഞ്ഞിമുഹമ്മദ് പഴേരി നന്ദിയും പറഞ്ഞു.
Keywords : Gulf, Cherussery-Sainudheen-Musliyar, Kondotty Centre, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഒരോ നാടിനും അല്ലാഹു പണ്ഡിതര്‍ക്ക് പുറമെ കാര്യകര്‍ത്താക്കളെയും നല്‍കുമെന്നും ഇക്കൂട്ടരും, ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏതൊരു പുരോഗതിക്കും കാരണമാവുകയുള്ളൂവെന്നും അദ്ദേഹം ഉദ്‌ബോധന പ്രസംഗത്തില്‍ പറഞ്ഞു. അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡണ്ട് കബീര്‍ കൊണ്ടോട്ടി അധ്യക്ഷനായിരുന്നു.
കൊണ്ടോട്ടി സെന്ററിന്റെ ഉപഹാരം അല്‍ അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് ചെറുശ്ശരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക് നല്‍കുന്നു. |

Advertisement: