city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എം.സി.സിയുടെ 'അഹ്‌ലന്‍ ഈദ്' ശ്രദ്ധേയമായി

ദുബൈ: (www.kasargodvartha.com 06.10.2014) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഹ്‌ലന്‍ ഈദ് സ്‌നേഹ പ്രഭാതം വേറിട്ടതായി. ദുബൈ നാസര്‍ സ്‌ക്വയര്‍ ബനിയാസ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

സംഘടനകളും മറ്റും വിവിധ രീതിയില്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അതിന് വേറിട്ടൊരു അനുഭവം നല്‍കുകയാണ് ദുബൈ കാസര്‍കോട് കെ.എം.സി.സി. പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം കെ.എം.സി.സി പ്രവര്‍ത്തകരും പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന നേതാക്കളും ഒത്തുചേര്‍ന്നു. ലളിതവും ഇസ്ലാമിന്റെ ചട്ടകൂടില്‍ ഒതുങ്ങിയതുമായ ആഘോഷ പരിപാടികള്‍ മാതൃകയായി.

മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി വിവാഹ ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പ്രഖ്യാപിച്ച ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആധുനിക സമൂഹത്തെ ബാധിച്ച ധൂര്‍ത്തിനും ജീര്‍ണതയുക്കമെതിരെ പോരാടാന്‍ പ്രവാസി സമൂഹം മുന്നോട്ടു വരണം.  സഹജീവികളോട് കരുണ കാണിക്കുവാനും സൗഹൃദബന്ധം പുതുക്കാനും വ്യക്തി ബന്ധങ്ങളിലെ തകരാറുകള്‍ പരിഹരിക്കാനും സാധ്യമാകണം.- ഈദ് സ്‌നേഹ പ്രഭാതത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും ഗൃഹാതുര സ്മരണകള്‍ അയവിറക്കിയാണ് ഈദ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.  ദുബൈ പോലീസ് സി.ഐ.ഡി ഉദ്യോഗസ്ഥന്‍ അബ്ദുല്ല മുഹമ്മദാണ് ഈദ് സംഗമത്തിന് ആശംസ നേരാനെത്തിയത്.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഹനീഫ കല്‍മട്ട, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ഏരിയാല്‍ മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍ ബീജന്തടുക്ക, ഹനീഫ ടി.ആര്‍, മുജീബ് കമ്പാര്‍, റഫീഖ് കോട്ടക്കുന്ന്, ഗഫൂര്‍ ഏരിയാല്‍, ഖലീല്‍ പതിക്കുന്ന്, സി.എച്ച് നൂറുദ്ദീന്‍, മുനീര്‍ ബന്താട്, അഡ്വ. ഇബ്രാഹിം ഖലീല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, റഹീം ചെങ്കള, അസീസ് കമാലിയ, കരീം മൊഗര്‍, മുനീഫ ബദിയഡുക്ക, സത്താര്‍ നാരമ്പാടി, സിദ്ദീഖ് കനിയടുക്കം, സിദ്ദീഖ് ചൗക്കി, ഷാഫ് ഖാസി വളപ്പില്‍, ഹസന്‍ പതിക്കുന്നില്‍, ആസിഫ് അലി പാടലടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ഷരീഫ് പൈക്ക നന്ദി പറഞ്ഞു.

പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിക്കാത്ത കെ.എം.സി.സി നേതാക്കളായ യഹ്‌യ തളങ്കര, എളേറ്റില്‍ ഇബ്രാഹിം, എം.സി ഹസൈനാര്‍ ഹാജി എടച്ചാക്കെ, പി.കെ അന്‍വര്‍ നേഹ, ഹനീഫ് ചെര്‍ക്കള, നിസാര്‍ തളങ്കര, ഫൈസല്‍ പട്ടേല്‍ തുടങ്ങിയവര്‍ മൊബൈലിലൂടെയും വാട്‌സ്ആപ്പിലൂടെയും ഈദ് സന്ദേശം കൈമാറി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കെ.എം.സി.സിയുടെ 'അഹ്‌ലന്‍ ഈദ്' ശ്രദ്ധേയമായി
കെ.എം.സി.സിയുടെ 'അഹ്‌ലന്‍ ഈദ്' ശ്രദ്ധേയമായി
കെ.എം.സി.സിയുടെ 'അഹ്‌ലന്‍ ഈദ്' ശ്രദ്ധേയമായി
Keywords : KMCC, Dubai, Gulf, Eid, Nasar Square Baniyas, Inauguration. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia