കെസെഫ് പ്രവര്‍ത്തനം മാതൃകാപരം-മന്ത്രി വേണുഗോപാല്‍
Nov 18, 2012, 11:12 IST
ദുബായ്: യു.എ.ഇ. കാസര്‍ക്കോട്ടുകാരുടെ കൂട്ടായ്മയായ കെസെഫ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍.
ദുബൈ ഖിസൈസ് വുമണ്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന കെസെഫിന്റ പത്താം വാര്‍ഷികാഘോഷ പരിപാടിയായ ദശോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്മാന് അഡ്വ.എസ്.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍മാനും പ്രോഗ്രാം ജന.കണ്‍വീനറുമായ ബി.എ. മഹ്മൂദ് ആമുഖ പ്രഭാഷണം നടത്തി. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പാവപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് ചെയര്മാന് എസ്.കെ. അബ്ദുല്ല പറഞ്ഞു.
പത്താംവാര്‍ഷിക സുവനീര്‍ ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീനു നല്കി മന്ത്രി വേണുഗോപാല്‍ പ്രകാശനം ചെയ്തു. പ്രശസ്ത ചിത്രകാരന്പി.എസ്. പുണിഞ്ചിത്തായ, പത്മശ്രീ ഡോ. ആസാദ് മൂപ്പന്, ലത്തീഫ് ഉപ്പള,
ബേവിഞ്ച അബ്ദുല്ല, യഹ്യ തളങ്കര, കരീം കോളിയാട്, രാജേഷ് പിള്ള, അനീഫ് അരമന, വി.കെ. ഹമീദ് ഹാജി, ബഷീര്‍ കിനങ്കര, സുവനീര്‍ ചീഫ് എഡിറ്റര്‍ ഇല്യാസ് എ. റഹ്മാന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പി.എസ്. പുണിഞ്ചിത്തായയുടെ ചിത്രപ്രദര്‍ശനവും നടന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടുവില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പ്രശസ്ത സിനിമാ പിന്നണി ഗായകന് എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിച്ച ഗാനമേളക്കു പുറമേ യു.എ.ഇലുള്ള കലാപ്രതിഭകളുടെ നൃത്തവും മിമിക്രിയും അരങ്ങേറി. നിസാര്‍ തളങ്കര, ഹുസൈന് പടിഞ്ഞാര്‍, റാഫി പട്ടേല്‍, അമീര്‍ കല്ലട്ര, മാധവന്, വിജയന്, ഷൗക്കത്ത്, അബ്ബാസ് കുന്നില്‍, മധു, അഹ്മദ് അഷ്റഫ്, എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി ജനറല്‍ വേണു കണ്ണന് സ്വാഗതവും ട്രഷറര്‍ അസ്ലം പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, KESEF, Minister K.C.Venugopal, Inaguration, Tenth Anniversary, S.K. Abdulla, Endosulfan, Gulf, Malayalam news, Aslam Padinhar, Yahya-Thalangara, KESEF anniversary celebration