city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരുണ്യത്തിന്റെ ഉറവ വറ്റുന്നില്ല; ലോക്ക് ഡൗണിനെത്തുടർന്ന് മസ്ക്കറ്റിൽ കുടുങ്ങിയ യുവാവിനെ നാട്ടിലെത്തിച്ച് 'കാസ്രോട്ടാർ ഇൻ ഒമാൻ'

മസ്‌കറ്റ്: (www.kasargodvartha.com 31.05.2020) ലോക്ക്ഡൗണിനെത്തുടർന്ന് മസ്ക്കറ്റിൽ കുടുങ്ങുകയും വിസ കാലാവധി തീർന്നതിനാൽ വിഷമസന്ധിയിലാകുകയും ചെയ്‌ത കാസർകോട് സ്വദേശിയായ പാവപ്പെട്ട യുവാവിനെ നാട്ടിലെത്തിച്ച് സുഹൃത്തുക്കൾ. മുളിയാർ പഞ്ചായത്തിലെ കോളനിയിൽ താമസിക്കുന്ന യുവാവായിരുന്നു ദുരിതം അനുഭവിച്ചത്‌. വിസ കാലാവധി തീർന്നതിനാൽ എന്ത് ചെയ്യുമെന്ന് ആശങ്കപ്പെട്ടിരിക്കുന്നതിനിടെയാണ് സഹായഹസ്തവുമായി 'കാസ്രോട്ടാർ ഇൻ ഒമാൻ' എന്ന സമൂഹമാധ്യമ കൂട്ടായ്മയിലെ പ്രവർത്തകർ എത്തിയത്.

ഡിസ്ക്കിന് ക്ഷതമുള്ള യുവാവ് നാട്ടിൽ കൂലിപ്പണി എടുക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് കുറച്ച് കൂടി ആയാസ രഹിത ജോലി അന്വേഷിച്ച് മൂന്ന് മാസം മുമ്പ് ഒമാനിൽ വന്നത്. തുടർന്ന് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ 28ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ സന്തോഷത്തോടെ  നാട്ടിലെത്തിച്ചു.
കാരുണ്യത്തിന്റെ ഉറവ വറ്റുന്നില്ല; ലോക്ക് ഡൗണിനെത്തുടർന്ന് മസ്ക്കറ്റിൽ കുടുങ്ങിയ യുവാവിനെ നാട്ടിലെത്തിച്ച് 'കാസ്രോട്ടാർ ഇൻ ഒമാൻ'

ഒമാനിലെ കാസർകോട് ജില്ലക്കാരായ കെഎംസിസി പ്രവർത്തകർ ചേർന്ന് നാല് വർഷം മുമ്പാണ് 'കാസ്രോട്ടാർ ഇൻ ഒമാൻ' എന്ന സമൂഹമാധ്യമ കൂട്ടായ്മ രൂപീകരിച്ചത്.
കെ എം സി സി നേതാക്കളായ നവാസ് മത്ര, നാസർ ചെർക്കളം, അഷ്റഫ് പാലസ്, അസ്ലം അൽക്വയർ, അഷ്റഫ് മാളിക, ഹനീഫ ചൗക്കി, യൂനുസ് പട്ള, നിസാമുദ്ദീൻ, ഇസ്മായിൽ കാഞ്ഞങ്ങാട്, നവാസ് അതിഞ്ഞാൽ, ഫവാസ് ആനവാതുക്കൽ, അബ്ദുൽ റസാഖ് ദേലംപാടി, ഹംസ കമ്പാർ, ഷമീം ബേവിഞ്ച, അജിംഷാ, ഇഖ്ബാൽ ഉപ്പള, നജീബ് ഹെയ്ൽ നെസ്റ്റോ തുടങ്ങി പതിനഞ്ചോളം ആൾക്കാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.



Keywords:  Gulf, News, COVID-19, Kasaragod, Kerala, Oman, "KASROTTAR IN OMAN"

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia