ഐ.എ.എസ് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി
Nov 1, 2011, 14:33 IST
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ഇന്ത്യ കണ്ട പ്രധാനമന്ത്രിമാരില്‍ ഏറ്റവും ശക്തരില്‍ ഒരാളും ധീരയും ദീര്‍ഘ വീക്ഷണവും കര്‍മ്മോസ്തുകതയും തികഞ്ഞ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് യോഗം അനുസ്മരിച്ച. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.എച്ച്.എം. അഷ്‌റഫ്, സബാ ജോസഫ്, ഈ.പി. ജോണ്‍സണ്‍, പി.എ. അസ്ലം, ജോയി, ചന്ദ്രപ്രകാശ് എടമന എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര സ്വാഗതവും, അസോസിയേഷന്‍ ട്രഷറര്‍ ദിലീപ് നന്ദിയും പറഞ്ഞു.
Keywords: IAS, Sharjah, Gulf