ഐ.എം.സി.സി സ്നേഹ കൂട്ടായ്മ പെരുന്നാളിന്
Oct 27, 2011, 18:03 IST
കുവൈത്ത്: ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ കുവൈറ്റ് കേന്ദ്ര കമ്മിറ്റി (ഐ.എം.സി.സി) പെരുന്നാള്‍ ദിനത്തില്‍ സ്നേഹ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഹമീദ് മധുര് അറിയിച്ചു. പ്രവാസി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മാനസീകോല്ലാസത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആകര്‍ഷകമായ നിരവധി കലാ കായിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത മജിഷ്യന്‍ തോമസ് അവതരിപ്പിക്കുന്ന മാജിക് ഷോ, ഗാന മേള, ടിന്റു മോന് പുനരാവിഷ്കരണം, നാടന്‍ പാട്ടുകള്‍, കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കും പങ്കെടുക്കാവുന്ന മത്സര പരിപാടികളും സ്നേഹ കൂട്ടായ്മയില്‍ ഉണ്ടാവും. അഹമദി പാര്‍ക്കില്‍ രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകുന്നേരം ആറ് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്നേഹ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 99692263 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Kuwait, IMCC