ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
Sep 3, 2017, 16:56 IST
ഷാര്‍ജ: (www.kasargodvartha.com 03.09.2017) ത്യാഗത്തിന്റെയും സഹനത്തിന്റെയും അനുസ്മരണം പുതുക്കുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ സൗഹൃദത്തിന്‍ സ്‌നേഹവിരുന്നൊരുക്കി യു.എ.ഇ കര ജമാഅത്ത് കമ്മിറ്റി ഈദ് സൗഹൃദ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. ഷാര്‍ജ റോളയില്‍ നടന്ന സംഗമത്തില്‍ യു.എ.ഇ യിലെ വിവിധ എമിറേറ്റില്‍ നിന്നും ഒമാനില്‍ നിന്നും കൂട്ടുകാര്‍ ഒരുങ്ങിയെത്തി.
മാപ്പിളപ്പാട്ട്, ക്വിസ് മത്സരം, ഐസ് ബ്രേക്കിംഗ് ഗെയിം തുടങ്ങിയ പരിപാടികള്‍ സംഗമത്തിന് മാറ്റുകൂട്ടി. ഉമര്‍ മാഹിന്‍ മളി, ജാഫര്‍ കര, ഇര്‍ഫാന്‍ കരയില്‍, ഉവൈസ് മളി തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സിദ്ദീഖ് എം.ടി, ഹബീബ് റഹ് മാന്‍ മുഗു, ടി. അസീസ് തുടങ്ങിയവര്‍ മാപ്പിളപ്പാട്ട്, ക്വിസ്, ഗെയിം എന്നിവയില്‍ വിജയികളായി.
എസ്.എ അഹ് മദ് അധ്യക്ഷത വഹിച്ചു. ജമാല്‍ മളി പ്രാര്‍ത്ഥന നടത്തി. ഉമര്‍ മാഹിന്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ ഷാമില്‍ ഖിറാഅത്ത് നടത്തി. ഇര്‍ഫാന്‍, ഹൈദര്‍ അലി, യൂസുഫ് തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാഫര്‍ കര സ്വാഗതവും അസീസ് എം.ടി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sharjah, Gulf, Eid, UAE Kara Jamaath Committee, Eid meet conducted