ഇസ്ലാമിക് സ്റുഡന്റ്സ് കോണ്‍ഫറന്‍സ്; കുവൈത്ത് സമ്മേളനം പ്രഖ്യാപിച്ചു
Mar 20, 2012, 22:35 IST
കുവൈത്ത്(സാല്‍മിയ): കുവൈത്ത് കേരള ഇസ്ളാഹി സെന്റര്‍ കുവൈത്തിലെ കൌമാരക്കാരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വ്യക്തിത്വ കരിയര്‍ വികസനം ലക്ഷ്യം വെച്ചുകൊണ്ട് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നു. 'അറിവ് വിമോചനത്തിന്' എന്ന പ്രമേയത്തില്‍ മെയ് 4,5 തീയ്യതികളില്‍ കുവൈത്ത് സിറ്റിയിലെ മസ്ജിദ് അല്‍ കബീറില്‍ വെച്ച് വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വിദ്യഭ്യാസ വിചക്ഷണരും പണ്ഡിതരും പങ്കെടുക്കുമെന്ന് ഇസ്ളാഹി സെന്റര്‍ അറിയിച്ചു.
സമ്മേളന പ്രഖ്യാപനവും ലോഗോ പ്രകാശനവും മാര്‍ച്ച് 16ന് സാല്‍മിയ പ്രൈവറ്റ് എജ്യുക്കേഷന്‍ ഹാളില്‍ നടന്ന ഇസ്ളാഹി പൊതുസമ്മേളനത്തില്‍ ഖലീല്‍ അടൂര്‍ നിര്‍വഹിച്ചു. പ്രമുഖ ഇസ്ളാഹി പണ്ഡിതന്‍ ഡോ. സക്കറിയ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.ഐ.സി പ്രസിഡണ്ട് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യഭ്യാസ സെക്രട്ടറി അഷ്റഫ് എകരൂല്‍ സമ്മേളനപ്രമേയം വിശദീകരിച്ചു. കെ.കെ.ഐ.സി ജന.സെക്രട്ടറി ടി.പി അബ്ദുല്‍ അസീസ് സ്വാഗതവും, അസ്ലം കാപ്പാട് നന്ദിയും പറഞ്ഞു.
Keywords: KKIC, Gulf, Students, Conference