city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയിലെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ മതേതര കൂട്ടായ്മ; റിയാദില്‍ 20 ഓളം സംഘടനകള്‍ ഒത്തുചേര്‍ന്നു

റിയാദ്: (www.kasargodvartha.com 24.07.2017) ഇന്ത്യയില്‍ നിരപരാധികളെ തല്ലികൊല്ലുന്ന ആള്‍ക്കൂട്ടത്തിനെതിരെ നിയമം കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ട് സൗദി അറേബ്യയിലെ റിയാദില്‍ 20 ഓളം സംഘടനകളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് മതേതര ജനാധിപത്യ വ്യവസ്ഥിതിയെ ശക്തിപ്പെടുത്താന്‍ മതേതര കൂട്ടായ്മ രൂപീകരിച്ചു. മത ന്യൂനപക്ഷങ്ങളെയും ദലിത് പിന്നോക്ക ജനവിഭാഗങ്ങളെയും തിരഞ്ഞുപിടിച്ച് തല്ലിക്കൊല്ലുന്ന ലിഞ്ചിങ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഇപ്പോഴത്തെ നിയമങ്ങള്‍ ഇരകള്‍ക്ക് പരിരക്ഷ നല്‍കാന്‍ പര്യാപ്തമല്ലാത്തത് കൊണ്ട് ആന്റി ലിഞ്ചിങ് ആക്ട് പാസാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ മതേതര കൂട്ടായ്മ; റിയാദില്‍ 20 ഓളം സംഘടനകള്‍ ഒത്തുചേര്‍ന്നു

ഇതിനായി ഒപ്പുശേഖരണം നടത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനും പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഈ വിഷയത്തില്‍ ആര്‍ മുരളീധരന്‍ പ്രമേയം അവതരിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും മനുഷ്യ സ്‌നേഹിയുമായ കെ പി രാമനുണ്ണിക്കെതിരെ വര്‍ഗീയ വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വധ ഭീഷണിക്കെതിരേ 'എഴുത്തുകാരോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സലീം മാഹി പ്രമേയം അവതരിപ്പിച്ചു.

നവാസ് വെള്ളിമാട് കുന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 30 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. ആര്‍ മുരളീധരന്‍ (പ്രസിഡന്റ്), നിബു പി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), മന്‍സൂര്‍ അലി (ട്രഷറര്‍), അഹ് മദ് മേലാറ്റൂര്‍, റഹ് മത്തെ ഇലാഹി (വൈസ് പ്രസിഡന്റ്), ഫൈസല്‍ പൂനൂര്‍, ബഷീര്‍ താമരശേരി (ജോയിന്‍ സെക്രട്ടറി), അജ്മല്‍ ഹുസൈന്‍ (ഇന്റേണല്‍ ഓഡിറ്റര്‍), സുഫ്യാന്‍ അബ്ദുസ്സലാം (ഉപദേശക സമിതി ചെയര്‍മാന്‍), ലത്വീഫ് ഓമശേരി, ഡോ. അബ്ദുസ്സലാം, ബഷീര്‍ ഈങ്ങാപ്പുഴ, ഷാഫി ദാരിമി, മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ് (ഉപദേശക സമിതി അംഗങ്ങള്‍ ), മുഹമ്മദ് കുഞ്ഞി ഉദിനൂര്‍ (മുഖ്യ രക്ഷാധികാരി), നൗഷാദലി, അബ്ദുര്‍ റഹ് മാന്‍ ഫാറൂഖ്, ജലീല്‍ മാട്ടൂല്‍, ഖലീല്‍ പാലോട് (രക്ഷാധികാരികള്‍), സൈനുല്‍ ആബിദ്, ഫിറോസ് പുതുക്കോട്, ഹിദായത് നിലമ്പൂര്‍, രാജു നിലമ്പൂര്‍, ലത്വീഫ് കരുനാഗപ്പള്ളി, മനോജ് രാജ് ആലപ്പുഴ (കോഡിനേറ്റര്‍മാര്‍), മുനീബ് പാഴൂര്‍ (ജീവകാരുണ്യം), ലത്വീഫ് തെച്ചി (വെല്‍ഫെയര്‍), ഹാരിസ് വാവാട് (സാംസ്‌കാരികം), ഉബൈദ് എടവണ്ണ (മീഡിയ).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Riyadh, Meet, Gulf, Top-Headlines, India, Attack, Murder, Indian Politics.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia