ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഈദ് ആഘോഷം സംഘടിപ്പിച്ചു
Nov 8, 2011, 16:27 IST
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടികള്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ മഞ്ചേശ്വരം എം.എല്‍.എ.പി.ബി.അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും, ത്യാഗത്തിന്റെയും, സഹനത്തിന്റെയും, കൂട്ടായ്മയുടെയും സന്ദേശമാണ് ഈദ് അല്‍ ആദ(ബലിപെരുന്നാള്‍) നല്‍കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ എല്ലാ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും പരസ്പ്പര സ്‌നേഹവും കൂട്ടായ്മയും ഏറ്റവും അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് കെ.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ സഹദ് പുറക്കാട്, കണ്‍വീനര്‍ സുല്‍ഫിക്കര്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. സമ്മേളനാന്തരം അല്‍മറായ് ഇശല്‍ മര്‍ഹബ താരോത്സവം എന്ന സംഗീത തൃത്തപരിപാടിയും അരങ്ങേറി. കമ്മ്യൂണിറ്റി ഹാള്‍ നിറഞ്ഞു കവിഞ്ഞ സദസ് ആഘോഷപരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര സ്വാഗതവും ട്രഷറര്‍ ദിലീപ് നന്ദിയും പറഞ്ഞു.
Keywords: IAS, Sharjah, Gulf