ഇടതുസര്‍ക്കാര്‍ പ്രവാസിക്ഷേമത്തിന് മുന്‍ഗണന നല്‍കണം: നവയുഗം
May 31, 2016, 08:00 IST
അല്‍ ഹസ്സ: (www.kasargodvartha.com 31.05.2016) ഇടതുസര്‍ക്കാര്‍ പ്രവാസിക്ഷേമത്തിന് മുന്‍ഗണന നല്‍കണമെന്ന് നവയുഗം സാംസ്‌കാരിക വേദി ഷാറനാജ യൂണിറ്റ് ആവശ്യപ്പെട്ടു. പ്രവാസികളുടെ കടുത്ത പിന്തുണയോടെ ഭരണത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ പ്രവാസിക്ഷേമത്തിന് മുന്‍ഗണന നല്‍കി, പ്രവാസികളുടെ പ്രതീക്ഷ കാക്കണമെന്നും നവയുഗം ഷാറനാജ യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ കീഴില്‍ ഷാറനാജ കേന്ദ്രമായി രൂപീകരിച്ച പുതിയ കമ്മിറ്റി യോഗം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍ ഉദ്ഘാടനം ചെയ്തു. നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷമീല്‍ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, അല്‍ഹസ്സ മേഖല ഭാരവാഹികളായ ഹുസൈന്‍ കുന്നിക്കോട്, അബ്ദുല്‍ ലത്തീഫ് മൈനാഗപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രസിഡണ്ടായി രാജേഷിനെയും, പ്രദീപ് കുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷററായി അനീഷ് ബഷീറിനെയും ജോയിന്റ് സെക്രട്ടറിയായി സാബു ജോയിയെയും തെരഞ്ഞെടുത്തു.
പ്രസിഡണ്ടായി രാജേഷിനെയും, പ്രദീപ് കുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷററായി അനീഷ് ബഷീറിനെയും ജോയിന്റ് സെക്രട്ടറിയായി സാബു ജോയിയെയും തെരഞ്ഞെടുത്തു.
Keywords: Gulf, Convention, President, Government, Navayugam, Inauguration, Shameel Nellikode, Shaji Mathilakam, Abdul Latheef.