ഇടതുപക്ഷത്തിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ജനം വിധിയെഴുതും: പി.വി മുഹമ്മദ് അരീക്കോട്
Oct 23, 2015, 14:00 IST
ദോഹ: (www.kasargodvartha.com 23/10/2015) തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെതിരെ വിധിയെഴുതാന്‍ പ്രബുദ്ധരായ കേരളത്തിലെ ജനത തയ്യാറെടുത്തിരിക്കുന്നു എന്നതാണു സമീപകാലത്തെ രാഷ്ട്രീയ സംഭവവികാസമെന്ന് പി.വി മുഹമ്മദ് അരീക്കോട് പറഞ്ഞു. കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ക്യാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയ്‌ക്കെതിരെ പ്രവര്‍ത്തിക്കേണ്ട ഇടതുപക്ഷം താല്‍ക്കാലിക ലാഭത്തിനു വേണ്ടി വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടി സാമ്പാര്‍ മുന്നണി ഉണ്ടാക്കിയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പി.വി മുഹമ്മദ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി സംസ്ഥാന കെഎംസിസി പ്രസിഡണ്ട് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
യുഎഇ കെഎംസിസി വൈസ് പ്രസിഡണ്ട് അഷ്‌റഫ് പള്ളിക്കണ്ടം, അല്‍ ഐന്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഷിം കോയ തങ്ങള്‍, സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി, മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക, എം.ടി.പി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതവും സെക്രട്ടറി ബഷീര്‍ ചെര്‍ക്കളം നന്ദിയും പറഞ്ഞു.
നേതാക്കള്‍ക്കുള്ള ഉപഹാരം ഖാദര്‍ ഉദുമ, ആബിദ് അലി, ശംസുദ്ദീന്‍ ഉദിനൂര്‍, എന്‍. ബഷീര്‍, അന്‍വര്‍ ചെറുവത്തൂര്‍ എന്നിവര്‍ നല്‍കി. ഈയടുത്ത് ദോഹയില്‍ മരണപ്പെട്ട കുഞ്ചത്തൂരിലെ സീതിക്കുഞ്ഞിയുടെ പേരില്‍ നടത്തിയ പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.
Keywords : Doha, Qatar, Gulf, KMCC, Election-2015, Kasaragod, Committee, Programme, Campaign.