ആര്‍ എസ് സി കുവൈത്ത് സ്നേഹോല്ലാസം സംഘടിപ്പിച്ചു
Nov 9, 2011, 11:28 IST
കുവൈത്ത്: രിസാല സ്റഡി സര്‍ക്കിള്‍ കുവൈത്ത് കള്‍ചറല്‍ കൌണ്‍സില്‍ അഹ്മദി പാര്‍ക്കില്‍ സംഘടിപ്പിച്ച സ്നേഹോല്ലാസം ശ്രദ്ധേയമായി. വിവിദ സോണ്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ ഒന്‍പത് മണിയോടെ അഹ്മദി പാര്‍ക്കില്‍ മത്സരപരിപാടികള്‍ക്ക് തുടക്കമായി. കുട്ടികള്‍, യുവാക്കള്‍, കുടുബം എന്നിവര്‍ക്കായി വിവിധ മത്സരങ്ങള്‍ സ്നേഹോല്ലാസത്തിന്റെ ഭാഗമായി നടന്നു. സമാപനത്തോടനുബന്ധിച്ച് നടന്ന ആവേശോജ്ജ്വലമായ വടംവലി മത്സരത്തില്‍ ആര്‍ എസ് സി ജലീബ് സോണ്‍ കള്‍ചറല്‍ കൌണ്‍സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്നേഹോല്ലാസത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരില്‍ നിന്നും തിരഞ്ഞെടുത്ത ഒരാള്‍ക്കുള്ള ഗ്രാന്‍ഡ് പ്രൈസ് ആര്‍ എസ് സി ഫര്‍വാനിയ സോണ്‍ കണ്‍വീനര്‍ ഹബീബ് കാക്കൂര്‍ സ്വന്തമാക്കി. സമാപന സംഗമത്തില്‍ മുഹമ്മദലി സഖാഫി പട്ടാമ്പി ഉദ്ബോദന പ്രസംഗം നടത്തി. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി, ശംസുദ്ധീന്‍ സഖാഫി എന്നിവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ പി ഉമര്‍ ഹാജി, ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വടകര, ആര്‍ എസ് സി കുവൈത്ത് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് സഖാഫി, ഫസല്‍ തെന്നല, സമീര്‍ മുസ്ല്യാര്‍, ജന. കണ്‍വീനര്‍ മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, ട്രഷറര്‍ ശുഐബ് മുട്ടം, കള്‍ചറല്‍ കൌണ്‍സില്‍ കണ്‍വീനര്‍ ഹാരിസ് വി യു, പബ്ളിക് റിലേഷന്‍ കണ്‍വീനര്‍ മിസ്അബ് വില്ല്യാപ്പള്ളി സംബന്ധിച്ചു. വിവിദ സോണ്‍ ഭാരവാഹികളും ഫഹാഹീല്‍, അബൂ ഹലീഫ, മംഗഫ് ശാഖാ ഐ സി എഫ് പ്രവര്‍ത്തകരും പരിപാടികള്‍ ഏകോപിപ്പിച്ചു.
Keywords: RSC, kuwait, Gulf