city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍.എസ്.സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു

ആര്‍.എസ്.സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു
ദുബൈ: പ്രവാസലോകത്ത് കലാസാഹിത്യ ആസ്വാദന സംഗമങ്ങളൊരുക്കി നടന്നുവന്ന മൂന്നാമത് ആര്‍ എ
സ് സി സാഹിത്യോത്സവുകള്‍ക്ക് ദേശീയതല പരിപാടിയോടെ സമാപനം. സര്‍ഗകലകളും വരകളും അക്ഷരരചനകളും മാത്സര്യപൂര്‍വം ആസ്വാദനത്തിന്റെ അരങ്ങൊരുക്കിയ സാഹിത്യോത്സവില്‍ 174 പോയിന്റു നേടി ദുബൈ സോണ്‍ ഒന്നാമതെത്തി. 154 പോയിന്റോടെ അല്‍ ഐന്‍ സോണ്‍ രണ്ടാം സ്ഥാനത്തും 152 പോയിന്റുകളോടെ അബുദാബി സോണ്‍ മൂന്നാമതുമെത്തി. ഷാര്‍ജ -141, റാസല്‍ഖൈമ-74, ദൈദ്-62, അജ്മാന്‍-46, പോയിന്റുകള്‍ നേടി. നാസര്‍ ഇര്‍ഫാനി (അബുദാബി) വ്യക്തിഗത ജേതാവായി.

മൂന്നു വിഭാഗങ്ങളിലായി 34 കലാസാഹിത്യ ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 300 ഓളം പ്രതിഭകളാണ് മത്സരിച്ചത്. യൂണിറ്റ്, സെക്ടര്‍, സോണ്‍ മത്സരങ്ങളില്‍ ഒന്നാംസ്ഥാനത്തെത്തിയവരായിരുന്നു ദേശീയ സാഹിത്യോത്സവിലെ മത്സരാര്‍ഥികള്‍. രണ്ടു ദിവസങ്ങളിലായാണ് ദേശീയസാഹിത്യോത്സവ് നടന്നത്. സമാപനത്തോടനുബന്ധിച്ചു നടന്ന യു എ ഇ ദേശീയ ദിനാഘോഷ സദസ്സ് ദുബൈ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍പറേറ്റ് സപോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്രാഹീം യാഖൂത്ത് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുറഹ്
മാന്‍ മഹ്മൂദ് (ഖത്തര്‍), ഉമര്‍ ഫഹീം (അല്‍ സഫ്‌വാന്‍ ഗ്രൂപ്), ഡോ. മുഹമ്മദ് ഖാസിം, ഡോ. ഹുസൈന്‍ ഖാദിരി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അശ്‌റഫ് പാലക്കോട്, ഉ്‌സമാന്‍ കക്കാട്, എ കെ അബ്ദുല്‍ ഹകീം, ജബ്ബാര്‍ പി സി കെ സംസാരിച്ചു. വിജയികള്‍ക്ക് ഐ സി എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശംസുദ്ദീന്‍ ബാ അലവി ട്രോഫികള്‍ സമ്മാനിച്ചു.

Keywords: RSC, Sahithyolsav, Dubai, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia