ആര്‍.എസ്.സി കുവൈത്ത് കമ്മറ്റി സ്‌നേഹോല്ലാസം സംഘടിപ്പിക്കുന്നു
Oct 20, 2011, 10:41 IST
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മറ്റി ബലിപെരുന്നാള്‍ പിറ്റേ ദിവസം സ്‌നേഹോല്ലാസം സംഘടിപ്പിക്കുന്നു. ആര്‍.എസ്.സിയുടെ അഞ്ച് സോണ്‍ കമ്മറ്റികളും പ്രത്യേകം തയ്യാറാക്കുന്ന ബസുകളിലായിരിക്കും യാത്രാ സംഘം പുറപ്പെടുക. വിദ്യാര്‍ഥികള്‍, കുടുംബം, യുവാക്കള്‍ എന്നിവര്‍ക്കായി പ്രത്യേക മത്സരങ്ങളും ക്ലാസുകളും സ്‌നേഹോല്ലാസത്തിന്റെ ഭാഗമായി നടക്കും. രാവിലെ 8 മണിക്ക് പുറപ്പെടുന്ന സംഗം 4 മണിയോടെ തിരിച്ചെത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 65105674, 97246736, 55890664, 90025789.
Keywords: RSC, Gulf, Kuwait