city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബൂദബിയിലെ ബിഗ് ടികെറ്റിന്റെ സമ്മാനം കാസർകോട്ടുകാരി തസ്‌ലീനയ്ക്ക്; സമ്മാനമായി കിട്ടുന്നത് 30 കോടി രൂപ

ദോഹ: (www.kasargodvartha.com 04.02.2021) അബൂദബിയിലെ ബിഗ് ടികെറ്റിന്റെ സമ്മാനം ഇത്തവണ ലഭിച്ചത് കാസർകോട്ടുകാരി തസ്‌ലീനയ്ക്ക്. 30 കോടി രൂപയാണ് സമ്മാനമായി തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്‌ലീന അഹമ്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്.

അബൂദബിയിലെ ബിഗ് ടികെറ്റിന്റെ സമ്മാനം കാസർകോട്ടുകാരി തസ്‌ലീനയ്ക്ക്; സമ്മാനമായി കിട്ടുന്നത് 30 കോടി രൂപ

1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ്. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര്‍ എ റെസ്റ്റോറന്റ് ഗ്രൂപിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യ തസ്‌ലീനയ്ക്ക് ലഭിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 26 നാണ് തസ്‌ലീന ഭാഗ്യമായി ലഭിച്ച ടികെറ്റെടുത്തത്. ആദ്യമായാണ് തസ്‌ലീന ബിഗ് ടികെറ്റെടുക്കുന്നത്. മൂന്നു കുട്ടികളുടെ മാതാവായ തസ്‌ലീന ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി ദോഹയിലാണ് താമസിക്കുന്നത്.

ദുബൈയില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളിക്കാണ് രണ്ടാം സമ്മാനമായ 3,50,000 ദിര്‍ഹം ലഭിച്ചതെന്ന പ്രത്യേകത കൂടി ഈ നറുക്കെടുപ്പിനുണ്ട്. സമ്മാനം ലഭിച്ച പ്രേംമോഹന്‍ മത്രത്തലിന് ടികെറ്റ് എടുത്ത ദിവസമായ ജനുവരി 26 ന് തന്നെയാണ് ജോലി നഷ്ടപെട്ടത്.

കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം മലയാളിയായ എന്‍ വി അബ്ദുൽ സലാമിനായിരുന്നു. സലാമാണ് ബുധനാഴ്ച്ച നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ആളെ തെരെഞ്ഞെടുത്തതെന്ന പ്രത്യേകത കൂടിയുണ്ട്. തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശിനിയാണ് തസ്‌ലീന.

ജീവിതത്തിൽ ആദ്യമായാണ് ബംബർ തസ്‌ലീനയെ തേടിയെത്തുന്നത്. ഭാഗ്യം കടാക്ഷിച്ചത് വിശ്വസിക്കാൻ ഇപ്പോഴും സാധിച്ചില്ല എന്നാണ് തസ്‌ലീനയുടെ പ്രതികരണം. 21 വയസുള്ള മകനും, 15 വയസുള്ള മകളും ഒരു വയസുള്ള മൂന്നാമത്തെ കുട്ടിയുമായി ഖത്വറിൽ കഴിഞ്ഞു വരികയാണ് തസ്‌ലീന. തമിഴ് സൂപ്പർ താരം ആര്യ (ജംഷി ) യുടെ സഹോദരി കൂടിയാണ്.

Keywords: Kerala, News, Kasaragod, Top-Headlines, Dubai, Woman, Lottery, Gulf, Kasargod girl Tasleena gets Rs 30 crore prize for Big Ticket in Abu Dhabi.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia