ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയുടെ ലാപ്‌ടോപ്പ് കവര്‍ച്ചചെയ്തു
Jun 24, 2015, 08:18 IST
നീലേശ്വരം: (www.kasargodvartha.com 24/06/2015) ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയുടെ ലാപ്‌ടോപ്പും സര്‍ട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് കവര്‍ച്ചചെയ്യപ്പെട്ടു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഡോ. പി.കെ. രാജന്‍ സ്മാരക ക്യാമ്പസില്‍ രണ്ടാം വര്‍ഷ എം.സി.എ. വിദ്യാര്‍ത്ഥിനിയായ വടകരയിലെ അഞ്ജുവിന്റെ ബാഗാണ് കവര്‍ന്നത്.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. മലബാര്‍ എക്‌സ്പ്രസില്‍ മംഗലാപുരത്തേക്ക് യാത്രചെയ്യുകയായിരുന്നു അഞ്ജു. ബര്‍ത്തില്‍ സൂക്ഷിച്ച ബാഗ് ട്രെയിന്‍ ചെറുവത്തൂരിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി പരിശോധിച്ചപ്പോഴാണ് ബാഗ് കാണാനില്ലെന്ന് വ്യക്തമായത്.
തലശ്ശേരിക്കും ചെറുവത്തൂരിനും ഇടയില്‍വെച്ചാണ് ബാഗ് മോഷണംപോയതെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ച് അഞ്ജു കണ്ണൂര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കി. ഒരാഴ്ച മുമ്പ് നീലേശ്വരം താലൂക്ക് ആശുപത്രി ജീവനക്കാരന്‍ രഞ്ജിത്തിന്റെ ബാഗ് തിരുവനന്തപുരം എക്‌സ്പ്രസിന്‍െ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് കവര്‍ച്ചചെയ്യപ്പെട്ടിരുന്നു.
Keywords : Nileshwaram, Student, Laptop, Robbery, Theft, Kerala, Student Laptop robbed from train.