city-gold-ad-for-blogger

ഭൂട്ടാൻ കാർ കടത്ത്: താരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ്; 17 ഇടങ്ങളിൽ ഒരേസമയം പരിശോധന

ED Raids Residences of Actors Mammootty, Dulquer Salmaan, Prithviraj in Bhutan Car Smuggling Case
Photo Credit: Facebook/Dulquer Salmaan, Mammootty, Prithviraj Sukumaran

● ദുൽഖറിൻ്റെ ചെന്നൈയിലെ വീടും, മമ്മൂട്ടി ഹൗസും, പൃഥ്വിരാജിൻ്റെയും അമിത് ചക്കാലക്കലിൻ്റെയും വീടുകൾ ഉൾപ്പെടെയാണ് പരിശോധന.
● അഞ്ച് ജില്ലകളിലെ വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നു.
● ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.
● ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകൾ ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതിലാണ് അന്വേഷണം.
● കസ്റ്റംസ് 'ഓപ്പറേഷൻ നുംഖോർ' വഴി നേരത്തെ 33 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.

കൊച്ചി: (KasargodVartha) ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന് പിന്നാലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ഊർജ്ജിതമാക്കി. സിനിമാതാരങ്ങളായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തുന്നത്. ഫെമ നിയമ ലംഘനവുമായി (FEMA - Foreign Exchange Management Act - വിദേശനാണ്യ കൈകാര്യ നിയമം) ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിൻ്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിൻ്റെ വീട്, അമിത് ചക്കാലക്കലിൻ്റെ കടവന്ത്രയിലെ വീട് എന്നിവിടങ്ങൾ ഉൾപ്പെടെ 17 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നീ അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെയും ഓട്ടോ വർക്ക് ഷോപ്പുകളുടെയും വ്യാപാരികളുടെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

റെയ്ഡിന് പിന്നിൽ നിയമവിരുദ്ധ ഇറക്കുമതി

ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകൾ ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുകയും രജിസ്‌ട്രേഷൻ നടത്തുകയും ചെയ്യുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നതെന്ന് ഇഡി അറിയിച്ചു. കോയമ്പത്തൂർ ആസ്ഥാനമായുള്ള ഈ ശൃംഖല വ്യാജ രേഖകളും (ഇന്ത്യൻ ആർമി, യുഎസ് എംബസി, എംഇഎ എന്നിവയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്ന രേഖകൾ) വ്യാജ ആർടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്‌ട്രേഷനുകൾ ഉപയോഗിച്ച് ഇറക്കുമതി ചെയ്ത ഈ വാഹനങ്ങൾ പിന്നീട് സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി നടപടി ആരംഭിച്ചത്. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിർത്തി കടന്നുള്ള പണമടയ്ക്കലും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇഡി വ്യക്തമാക്കി.

ഹൈകോടതിയിൽ ദുൽകറിൻ്റെ ഹർജി തള്ളി

നേരത്തെ 'ഓപ്പറേഷൻ നുംഖോർ' എന്ന പേരിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 33 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ ഉൾപ്പെട്ട ഒരു ലാൻഡ് റോവർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചു.

ദുൽഖറിൻ്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ലാൻഡ് റോവറിന് പുറമെ ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിട്ടുണ്ട്. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടി.

വർഷങ്ങളായി പല കൈകളിലൂടെ കൈമാറിവന്ന വാഹനമാണ് പിടിച്ചെടുത്തതെന്നും, ഒടുവിൽ എത്തിയ ഉടമയാണ് ദുൽഖർ സൽമാനെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങൾ ചോദിച്ചു. ആരാണ് ഇതിൽ യഥാർത്ഥ ഉത്തരവാദി, ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും ജസ്റ്റിസ് സിയാദ് റഹ്‌മാൻ ആരാഞ്ഞു. ഓരോ വണ്ടിയുടെയും വിവരങ്ങൾ പ്രത്യേകം പറയണമെന്നും വിവരങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി കസ്റ്റംസിന് നിർദേശം നൽകി. 20 വർഷത്തെ വാഹനത്തിൻ്റെ രേഖകൾ ഹാജരാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. ദുൽഖർ സൽമാനെതിരായ കേസിലെ അന്വേഷണ വിവരങ്ങൾ കസ്റ്റംസ് മുദ്ര വെച്ച കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്.
 

വ്യാജരേഖകളുപയോഗിച്ച് ആഡംബര കാറുകൾ കടത്തിയതിലെ നിയമലംഘനം എത്രത്തോളം ഗൗരവകരമാണ്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: ED raids residences of Mammootty, Dulquer Salmaan, and Prithviraj over illegal luxury car import and FEMA violations.

#EDRaidKerala #BhutanCarSmuggling #DulquerSalmaan #Prithviraj #Mammootty #FEMA violation #LuxuryCarScam

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia