city-gold-ad-for-blogger

മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തി

മുംബൈ: (www.kasargodvartha.com 21.10.2021) ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ നടന്‍ ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തി. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യന്‍ ജയിലിലാണ്. 

കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. അതേസമയം, ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ വ്യാഴാഴ്ച ബോംബെ ഹൈകോടതി പരിഗണിക്കും. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യന്‍ ഖാന്‍ ഹൈകോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യന്‍ ഖാന് ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ്, എന്‍ഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വിവി പാട്ടീല്‍ ജാമ്യപേക്ഷ തള്ളിയത്. 

മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തി

ആര്യന് ലഹരി കടത്ത് സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വന്‍ തോതില്‍ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ച് എന്‍സിബി സമര്‍പിച്ച വാട്സ്ആപ് തെളിവുകള്‍ കോടതി പൂര്‍ണമായും അംഗീകരിച്ചു. അതേസമയം ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകര്‍.

Keywords: Mumbai, News, National, Top-Headlines, Actor, Cinema, Entertainment, Jail, Custody, Son, Court, Shah Rukh Khan Meets Son Aryan Khan In Mumbai Jail

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia