city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീയറ്ററുകളില്‍ എ.സി ഇല്ലെങ്കില്‍ ഇനി സിനിമയും ഇല്ല

കൊച്ചി: (www.kasargodvartha.com 08/12/2017) തിയറ്ററുകളില്‍ എ.സി ഇല്ലെങ്കില്‍ ഇനിമുതല്‍ പുതിയ സിനിമകള്‍ അനുവദിക്കില്ലെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. ജനുവരി ഒന്നു മുതല്‍ നോണ്‍ എ.സി തിയറ്ററുകള്‍ക്ക് സിനിമ അനുവദിക്കരുതെന്ന് കാട്ടി സംഘടന സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്.

സംഘടനയുടെ ഈ തീരുമാനം സംസ്ഥാനത്തെ 75 ഓളം തിയറ്ററുകള്‍ക്ക് തിരിച്ചടിയാകും. നിര്‍മ്മാതാക്കളും വിതരണക്കാരും ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് ഈ തീരുമാനം എടുത്തതെങ്കിലും ഇതുവരെ നടപാക്കിയിരുന്നില്ല. എന്നാല്‍ അടുത്തവര്‍ഷമുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കുലറാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.

തീയറ്ററുകളില്‍ എ.സി ഇല്ലെങ്കില്‍ ഇനി സിനിമയും ഇല്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Top-Headlines, Cinema, Theater, Association, AC, Non AC, If there is no AC in theaters, there is no cinema 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia