city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Career Guidance | വിദ്യാർഥികൾക്കായി ലയൻസ് ക്ലബ് സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് മെയ് 7ന് കാസർകോട്ട്; ഡോ. അലക്സാൻഡര്‍ ജേകബ് അടക്കമുള്ള പ്രമുഖർ പങ്കെടുക്കും

കാസർകോട്: (www.kasargodvartha.com) എസ് എസ് എല്‍ സി, പ്ലസ് ടു, കോളജ് പഠനം കഴിഞ്ഞ വിദ്യാർഥികൾക്കായി കാസര്‍കോട് ടൗണ്‍ ലയൻസ് ക്ലബ് മെയ് ഏഴിന് കാസര്‍കോട് മുന്‍സിപല്‍ ഹോളിൽ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'റൈസ് അപ് കാസര്‍കോട്' എന്ന നൂതന ആശയത്തിന്റെ ഭാഗമായാണ് പരിപാടി.
                       
Career Guidance | വിദ്യാർഥികൾക്കായി ലയൻസ് ക്ലബ് സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് മെയ് 7ന് കാസർകോട്ട്; ഡോ. അലക്സാൻഡര്‍ ജേകബ് അടക്കമുള്ള പ്രമുഖർ പങ്കെടുക്കും

ഡോ. അലക്സാൻഡര്‍ ജേകബ് ഐപിഎസ് ക്ലാസെടുക്കും. വിദ്യാർഥികൾക്ക് മാർഗനിർദേശ ക്ലാസുകളുമായി മറ്റുപ്രഗത്ഭരും പരിപാടിയിൽ പങ്കെടുക്കും. രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരുക്കും ക്ലാസുകള്‍. ഐവ സില്‍ക്‌സും സിറ്റിഗോള്‍ഡുമാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. കാസര്‍കോടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, ബിസിനസ്, പരിസ്ഥിതി രംഗത്ത് അവബോധം സൃഷ്ടിക്കുന്നതിനും, വികസനം കൊണ്ടുവരുന്നതിനും വേണ്ടിയാണ് റൈസ് അപ് കാസര്‍കോട് എന്ന ആശയം നടപ്പിലാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വിവരങ്ങള്‍ക്കും സൗജന്യ രെജിസ്ട്രേഷനും ബന്ധപ്പെടുക: 9443669100, 8089285635.



വാര്‍ത്താസമ്മേളത്തില്‍ പ്രസിഡന്റ് ദില്‍ശാദ് സിറ്റി ഗോള്‍ഡ്, സെക്രടറി ജിശാദ്, ട്രഷറര്‍ അശ്റഫ് അലി, അമീന്‍ നായന്‍മാര്‍മൂല, റഫീഖ് മുഹമ്മദ്, റാശിദ് പെരുമ്പള എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Students, Lions Club, Conference, Education, Career Guidance Class, Career guidance class for students organized by Lions Club on May 7 in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia