city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സയന്‍സ് ശില്‍പശാല വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിലേക്ക് ദിശാബോധം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 09/02/2016) വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ അവബോധവും ഉന്നമനവും ലക്ഷ്യമാക്കി മൈന്‍ഡ്‌ലോട്ട് എഡ്യുക്കേഷനും പി.എ എഞ്ചീനിയറിംഗ് കോളജും സംയുക്താഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഡൂലോട്ട് സയന്‍സ് ശില്‍പശാല കഴിഞ്ഞ ശനിയാഴ്ച എരുതുംകടവ് എന്‍.എ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 10-ാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിച്ചു.

എന്‍.എ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂണ്ടള്‍ പ്രിന്‍സിപ്പാല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാല്‍ റംസാദ് അബ്ദുല്ല സ്വാഗതം പറഞ്ഞു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ല രണ്ട് മിനിട്ടിനുള്ളില്‍ രവീന്ദ്രന്‍ മാഷിന്റെ കാരിക്കേച്ചര്‍ തയാറാക്കി ശില്‍പശാലയ്ക്ക് തുടക്കം കുറിച്ചത് വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ അത്ഭുതവും കൗതുകവും ഉണര്‍ത്തി.

ഉന്നത വിദ്യാഭ്യാസ മേഖലകളെ പ്രത്യേകിച്ചും എഞ്ചീനിയറിംഗ് മേഖലയിലെ വ്യത്യസ്ത ശാഖകളെയും സാധ്യതകളെയും പരിചയപ്പെടുത്തിക്കൊണ്ടാണ് ശില്‍പശാല തുടര്‍ന്നത്. ഫിസിക്‌സ് സിംപ്ലിഫൈഡ് പാര്‍ട്ട്-1 (മെക്കാനിക്‌സ്, ശബ്ദം, പ്രകാശം, ഉര്‍ജപരിപാലനം) എന്ന തലക്കെട്ടില്‍ പ്രൊഫ. മുജീബ് പടഌ(അസിസ്റ്റന്റ് പ്രൊഫസര്‍, പി.എ എഞ്ചീനിയറിംഗ് കോളജ്, മംഗളുരു) ക്ലാസെടുത്തു. ശില്‍പശാലയുടെ രണ്ടാം സെഷന്‍ ഫിസിക്‌സ് സിംപ്ലിഫൈഡ് -പാര്‍ട്ട് 2 (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മാഗനറ്റിസം) എന്ന വിഷയത്തില്‍ യൂനുസ് (ലക്ചറര്‍ പി.എ എഞ്ചീനിയറിംഗ് കോളജ് മംഗളൂരു) ക്ലാസെടുത്തു.

തുടര്‍ന്ന് ഡൂലോട്ട് (ഡൂ-ലേര്‍ണ്-ട്രൈന്‍) പാഠ്യപദ്ധതിയെ പറ്റിയും വിദ്യാഭ്യാസത്തില്‍ സ്‌കില്‍സിന്റെ ആവശ്യകതയെ പറ്റിയും പ്രൊഫ.അബ്ദുല്‍ മജീദിന്റെ ക്ലാസോടുകൂടി ശില്‍പശാലയ്ക്ക് അന്ത്യം കുറിച്ചു. ശില്‍പശാല വിദ്യാര്‍ത്ഥിനികള്‍ക്ക് തുടര്‍പഠനത്തിലേക്കുളള ആത്മവിശ്വാസവും, താല്‍പ്പര്യവും ദിശാബോധവും നല്‍കി.

മൈന്‍ഡ് ലോട്ട് എഡുക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം ഹനീഫ്, സിദ്ദീഖ് മാസ്റ്റര്‍, ഖദീജ (എന്‍.എ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സയന്‍സ് ശില്‍പശാല വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിലേക്ക് ദിശാബോധം നല്‍കി

Keywords : Kasaragod, Inauguration, Programme, Students, Education, School, Mindlot.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia