വിദ്യാഭ്യാസ ധനസഹായം
Nov 24, 2011, 10:30 IST
കാസര്‍കോട്: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2011-12 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. 2009 ജൂണ്‍ 30 ന് മുമ്പ് ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന 60 വയസ്സിന് താഴെയുളള തൊഴിലാളികളുടെ മക്കളെ പരിഗണിക്കും. എസ് എസ് എല്‍ സി പാസ്സായതിന് ശേഷം ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തുന്ന കുട്ടികളായിരിക്കണം. അപേക്ഷ ഡിസംബര്‍ 31 വരെ ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസില്‍ സ്വീകരിക്കും.
Keywords: Education, Kasaragod