city-gold-ad-for-blogger
Aster MIMS 10/10/2023

കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കുക: ചീമേനി എഞ്ചിനീറിംഗ് കോളജിലെ അന്തര്‍ദേശീയ സമ്മേളനം സമാപിച്ചു

ചീമേനി: (www.kasargodvartha.com 23.04.2016) പാരമ്പര്യേതര ഊര്‍ജസ്രോതസുകളില്‍ നിന്നുള്ള വൈദ്യുതിയെ പരമാവധി ഉപയോഗപ്പെടുത്തി കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുക എന്നാ ആഹ്വാനവുമായി അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം പ്രിന്‍സിപ്പല്‍ ഡോ. ആര്‍ ബിജുകുമാറിന്റെ അധ്യക്ഷതയില്‍ വി എസ് എസ് സി മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. വി വി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.

ചീമേനിയെ ജില്ലയുടെ ഐ ടി ഹബ്ബിനൊപ്പം പാരമ്പര്യേതര ഊര്‍ജ മേഖലയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, പഠന നിലവാരത്തോടൊപ്പം പാഠ്യേതര സാമൂഹിക പ്രശ്‌നങ്ങളിലും വ്യക്തമായ കൈകടത്തുലുകള്‍ നടത്തി ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനീയറിങ്ങ് തൃക്കരിപ്പൂര്‍ ഇലക്ട്രിക്കല്‍ വിഭാഗം മൂന്നു ദിവസമായി ബേക്കലില്‍ നടത്തിവന്ന അന്തര്‍ദേശീയ സമ്മേളനം ജനശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു.

ഇന്നത്തെ വൈദ്യുത വിതരണ രംഗത്തെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം അതീവ സങ്കീര്‍ണവും അശാസ്ത്രീയവുമായ ഇടപെടലുകളാണെന്ന് ഈ വിഷയത്തിലുള്ള ചര്‍ച്ചയില്‍ ഡോ. കുമാരവേല്‍ അഭിപ്രായപ്പെട്ടു. തികച്ചും സുരക്ഷിതമല്ലാത്ത രീതിയില്‍ നാം അശ്രദ്ധമായാണ് വൈദ്യുതലൈനുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ചര്‍ച്ചയില്‍ അദ്ദേഹം സൂചിപ്പിച്ചു.

മറ്റൊരു ചര്‍ച്ചയില്‍ പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ കെ ശശി 'ഗ്രീന്‍ എനര്‍ജി' എന്ന ആശയം പങ്കുവെച്ചു. കേരളത്തിലെ ഊര്‍ജ മേഖലയിലെ സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിക്കാനുള്ള നിരവധി സാധ്യതാ പ്രോജക്ടുകള്‍ അദ്ദേഹം അവതരിപ്പിച്ചു. ഒരേ സമയം ജൈവകൃഷിയും അവിടെത്തന്നെ കാറ്റാടിപ്പാടങ്ങളും കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പ്ലാന്റുകളും ജൈവ മാലിന്യങ്ങളുപയോഗിച്ചുള്ള വൈദ്യുതിയും എല്ലാം ചേര്‍ന്ന നിരവധി പുതിയ ആശയങ്ങള്‍ സ്മാര്‍ട്ട് ഗ്രിഡ് ആശയവുമായി കോര്‍ത്തിണക്കി നടപ്പിലാക്കാനുള്ള സാധ്യതകള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതിന് ഉദാഹരണമായി പാലക്കാട് അഹല്യ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാലക്കാട് ഐ ഐ ടി യിലടക്കം സ്ഥാപിച്ച കാറ്റാടിപ്പാടങ്ങളുടെയും സൗരോര്‍ജ പ്ലാന്റുകളുടെയും വിശദമായ ചര്‍ച്ചയും നടന്നു.

സൗരോര്‍ജ രംഗത്തെ അതിപ്രഗല്‍ഭന്‍ ഓസ്‌ട്രേലിയയിലെ കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റി പ്രൊഫ ഡോ. കെ നായരാണ് അന്താരാഷ്ട്ര സമ്മേളനത്തില്‍ സംഘാടകര്‍ക്ക് എല്ലാവിധ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയത്. സൗരോര്‍ജ പാനലുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനു പകരം ചൈന, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ വിലകുറഞ്ഞ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന പാനലുകള്‍ ഉപയോഗപ്പെടുത്തി സൗരോര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതാണ് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ മാതൃകയാക്കേണ്ടതെന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ശാസ്ത്ര സാങ്കേതിക മേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ ആശയങ്ങള്‍ രൂപപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു നടപ്പിലാക്കാന്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുമുള്ള ജില്ലയിലെ മുഴുവന്‍ എന്‍ജിനീയറിങ്ങ് കോളജുകളേയും കോര്‍ത്തിണക്കി ഗ്രീന്‍ എനര്‍ജി എന്ന ആശയം ജില്ലയില്‍ പ്രാവര്‍ത്തികമാക്കാന്‍ കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങ് വിഭാഗം തലവന്‍ ഡോ. വിനോദ് പൊട്ടക്കുളത്തിന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘത്തെ രൂപീകരിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ എല്ലാ എന്‍ജിനിയറിങ്ങ് കോളജുകളേയും ഗ്രീന്‍ കാമ്പസ് എന്ന ആശയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ പരിപാടി ആസൂത്രണം ചെയ്തുവരുന്നു.

പുതുതായി ആരംഭിച്ച എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ ആദ്യ സര്‍വകലാശാല പരീക്ഷയില്‍ കാസര്‍കോട് ജില്ലയില്‍ പ്രഥമ സ്ഥാനത്തും കേരളത്തിലെ 160 കോളജുകളിലെ റാങ്കിങ്ങ് പട്ടികയില്‍ 33-ാം സ്ഥാനം നേടിയും മറ്റു മുന്‍നിര സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളജുകളുടെ ഒപ്പത്തിനൊപ്പം ചീമേനി കോളജ് നില്‍ക്കുന്നു. പരിപാടിയില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗം തലവന്‍ ഡോ. വിനോദ് പൊട്ടക്കുളത്ത് സ്വാഗതവും എ. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കുക: ചീമേനി എഞ്ചിനീറിംഗ് കോളജിലെ അന്തര്‍ദേശീയ സമ്മേളനം സമാപിച്ചു

Keywords : Cheemeni, College, Conference, Education, Student, Electricity, Science conference.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL