എസ്.എസ്.എല്‍.സി: കാസര്‍കോട് ജില്ലയ്ക്ക് 97.81 ശതമാനം വിജയം
Apr 20, 2015, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 20/04/2015) എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 19,865 വിദ്യാര്‍ത്ഥികളില്‍ 19,430 പേരും ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ പാസായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
10,111 ആണ്‍കുട്ടികളില്‍ 9,887 പേരും, 9,754 പെണ്‍കുട്ടികളില്‍ 9,543 പെണ്‍കുട്ടികളും പത്തിന്റെ കടമ്പ കടന്നു. 97.81 ശതമാനമാണ് വിജയം. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുര്‍ റബ്ബ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനമൊട്ടാകെ പരീക്ഷയെഴുതിയ 97.99 ശതമാനം പേര്‍ വിജയം വരിച്ചു. കഴിഞ്ഞവര്‍ഷം ഇത് 95.47ശതമാനമായിരുന്നു.
വിജയ ശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും ഏറ്റവും കുറവ് പാലക്കാട്ടുമാണ്.
വിജയ ശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും ഏറ്റവും കുറവ് പാലക്കാട്ടുമാണ്.
Keywords : Kasaragod, Kerala, Examination, Result, SSLC, Education, 97.81.