Suspension | 'കണക്കിൽപ്പെടാത്ത 1.90 ലക്ഷം', പിന്നാലെ സസ്‌പെൻഷൻ; മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കാസർകോട് സ്വദേശി കെ മണികണ്‌ഠൻ കുരുക്കിൽ

● ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് കണക്കിൽ പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
● മണികണ്ഠൻ ജോലി ചെയ്യുന്ന സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിലും ചെറുവത്തൂരിലെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തുകയും ചെയ്തു.
● പരിശോധനാ റിപോർട് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണ് മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
കാസർകോട്: (KasargodVartha) ചെറുവത്തൂർ സ്വദേശിയും നടനും ഒറ്റപ്പാലം സബ് റീജിയനൽ ട്രാൻസ്‌പോർട് ഓഫീസിലെ അസിസ്റ്റന്റ് മോടോർ വെഹികിൾ ഇൻസ്‌പെക്ടറുമായ കെ മണികണ്ഠൻ അനധികൃത സ്വത്ത് സമ്പാദന കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ടത് വലിയ ചർച്ചയായിരിക്കുകയാണ്. ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് കണക്കിൽ പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ കേസ് രജിസ്റ്റർ ചെയ്തിയിരുന്നു. മണികണ്ഠൻ ജോലി ചെയ്യുന്ന സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിലും ചെറുവത്തൂരിലെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ നിരവധി സംശയാസ്പദമായ രേഖകളും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.
പരിശോധനാ റിപോർട് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണ് മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ അന്വേഷണം നടന്നുവരികയാണ്. 'ആട് 2', 'ജാനകീ ജാനെ', 'അഞ്ചാം പാതിര' തുടങ്ങിയ നിരവധി സിനിമകളിൽ മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തിനൊപ്പം സർക്കാർ ജോലിയും തുടർന്നു പോന്ന മണികണ്ഠന്റെ ഈ സസ്‍പെൻഷൻ സിനിമാലോകത്തും വാർത്തയായി.
#KManikanthan #Suspension #Kasaragod #Corruption #VigilanceInvestigation #MalayalamActor