ATM Robbery | നിരീക്ഷണ കാമറയിൽ പെയിന്റടിച്ച് മോഷണം; എടിഎം തകർത്ത് 18 ലക്ഷം രൂപ കവർന്നു

● കലബുറുഗി സബർബൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
● ബുധനാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നത്.
● ഭവാനി നഗറിലെ പൂജാരി ചൗക്കിന് സമീപമാണ് എടിഎം.
● എടിഎമ്മിന്റെ കാഷ് ബോക്‌സ് തുറന്ന നിലയിലായിരുന്നു.
മംഗളൂരു: (KasargodVartha) കലബുറുഗി സബർബൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ എടിഎം കൗണ്ടർ തകർത്ത് 18 ലക്ഷം രൂപ കൊള്ളയടിച്ചു. എ.ടി.എമ്മിലെ സിസിടിവി കാമറയിൽ കറുത്ത പെയിന്റ് ഒഴിച്ച ശേഷമാണ് കവർച്ച നടത്തിയത്. ബുധനാഴ്ച പുലർച്ചെയോടെയാണ് നഗരത്തിൽ സംഭവമെന്ന് പൊലീസ് പറഞ്ഞു.
റിങ് റോഡിലെ ഭവാനി നഗറിലെ പൂജാരി ചൗക്കിന് സമീപമുള്ള എടിഎം കൊള്ളക്കാർ നശിപ്പിച്ച നിലയിൽ രാവിലെയാണ് കണ്ടെത്തിയത്.
എടിഎമ്മിന്റെ കാഷ് ബോക്‌സ് തുറന്ന നിലയിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
In Mangaluru, robbers stole ₹18 lakh by breaking into an ATM after spraying black paint on the CCTV camera. The incident occurred in the early hours of Wednesday near Pujari Chowk in Bhavani Nagar. Police are investigating the crime scene where the ATM's cash box was found open.
#ATMRobbery, #MangaluruCrime, #Theft, #CrimeNews, #KarnatakaPolice, #Surveillance