Investigation | മൂലടുക്കത്തെ റാഷിദിൻ്റെ ദുരൂഹമരണം: ഉന്നതതല അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി

● മൂലടുക്കം പുഴക്കര റോഡിലെ കാടു നിറഞ്ഞ സ്ഥലത്തെ മരച്ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
● മൃതദേഹത്തിന്റെ ഇരു കാലുകളിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു.
● യോഗത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുളിയാർ: (KasargodVartha) മൂലടുക്കത്തെ കവുപാടി ചായ്മൂലയിൽ ഡിസംബർ 11ന് മരിച്ച നിലയിൽ കണ്ടെത്തിയ അബ്ദുൽ റാഷിദ് എന്ന യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ഉന്നതതല അന്വേഷണം നടത്തി കുടുംബത്തിന്റെയും നാട്ടുകാരുടെയും ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് മൂലടുക്കത്ത് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു.
മൂലടുക്കം പുഴക്കര റോഡിലെ കാടു നിറഞ്ഞ സ്ഥലത്തെ മരച്ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇരു കാലുകളിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. മുളിയാർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈസ റാഷിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎ അസീസ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, വൈസ് പ്രസിഡന്റ് എ. ജനാർദ്ധനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞമ്പു നമ്പ്യാർ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അനീസ മൻസൂർ മല്ലത്ത്, വിവിധ രാഷ്ട്രീയ കക്ഷി സന്നദ്ധ സംഘടനാ നേതാക്കളായ കെ.ബി. മുഹമ്മദ് കുഞ്ഞി, ജയകൃഷ്ണൻ മാസ്റ്റർ, ബി.എം. അബുബക്കർ, എം.കെ. അബ്ദുൾ റഹിമാൻ ഹാജി, ഐത്തപ്പൻ, മൻസൂർ മല്ലത്ത്, ഗംഗാധരൻ നായർ, ഷെരീഫ് കൊടവഞ്ചി, വിജയൻ പാണൂർ, മാർക്ക് മുഹമ്മദ്, സുധി മുളിയാർ, ഭാസ്കരൻ നായർ, സുനിൽ കുമാർ, എം.പി. രവീന്ദ്രൻ, എം.പി. ഉപേന്ദ്രൻ, സി. സുലൈമാൻ, ജാസർ പെവ്വൽ, സി.എം.ആർ. റാഷിദ് തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ബി.എം. അബൂബക്കർ (ചെയർമാൻ), സി.എം.ആർ. റാഷിദ്, എം.പി. ഉപേന്ദ്രൻ (വർക്കിംഗ് ചെയർമാൻ), എം.എ. അസീസ് (ജനറൽ കൺവീനർ), സി. സുലൈമാൻ, സുനിൽ കുമാർ (കൺവീനർ), ഗംഗാധരൻ നായർ (ട്രഷറർ), ബി.എം. സംസീർ, കെ.എ. അബ്ദുൽ റഹ്മാൻ, എം.ബി. റസാഖ്, സി.എ. നസീർ, എം.പി. രവീന്ദ്രൻ, ഭാസ്കരൻ നായർ, എം.സി. സുജിത്കുമാർ, സി.എച്ച്. സിറാജ്, ഹാരിസ് താനി, വിജയൻ പാണൂർ, ഹമീദ് താനി, ഷെരീഫ് കുയ്യാൽ, ബഷീർ താനി, സുജാത (അംഗങ്ങൾ).
#Muladukka #RashidDeath #Investigation #ActionCommittee #KeralaNews #MysteriousDeath