Theft Reported | പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 4 ലക്ഷം രൂപയുടെ സ്വർണം കവർന്നു
● തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
● 13ന് രാത്രി 10.30 മണിക്കും തിങ്കളാഴ്ച രാവിലെ 9.30 മണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നിരിക്കുന്നത്.
● വാതിലുകളും അലമാരകളും പൊളിച്ച നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഉപ്പള: (KasargodVartha) പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്നു. ബേക്കൂർ ശാന്തിഗുരിയിലെ സമീർ അബ്ദുൽ റഹ്‌മാന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ 13ന് സമീറും കുടുംബാംഗങ്ങളും വിനോദയാത്രയ്ക്ക് പോയിരുന്നു. തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
വാതിലുകളും അലമാരകളും പൊളിച്ച നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരകളിലൊന്നിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപ വിലവരുന്ന ഏഴര പവൻ സ്വർണാഭരണമാണ് നഷ്ടമായതെന്ന് വീട്ടുടമ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
13ന് രാത്രി 10.30 മണിക്കും തിങ്കളാഴ്ച രാവിലെ 9.30 മണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നിരിക്കുന്നത്. സംഭവമറിഞ്ഞ് കുമ്പള എസ്ഐ രാജീവന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധന്മാരുംഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് കേസെടുത്ത് മോഷ്ടാക്കളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
#KeralaCrime #Theft #GoldStolen #Kasargod #PoliceInvestigation #Burglary