city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | പൊതുപ്രവര്‍ത്തകന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി അധികൃതര്‍ക്ക് പരാതി നല്‍കിയതായി ആരോപണം; പുറത്തറിഞ്ഞത് മറുപടി കത്ത് ലഭിച്ചപ്പോള്‍; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി

കാസര്‍കോട്: (www.kasargodvartha.com) സിപിഎം നേതാവിന്റെ പേരില്‍ അധികൃതര്‍ക്ക് വ്യാജമായി പരാതി നല്‍കിയതായി ആരോപണം. സിപിഎം വിദ്യാനഗര്‍ ലോകല്‍ കമിറ്റി സെന്ററും വ്യാപാരി വ്യവസായ സമിതി ജില്ലാ വൈസ് പ്രസിഡന്റും പുകസ ജില്ലാ കമിറ്റി അംഗവും കൊമേര്‍ഷ്യല്‍ ആര്‍ടിസ്റ്റ് അസോസോയിയേഷന്‍ ജില്ലാ പ്രസിഡന്റുമായ നായന്മാര്‍മൂലയിലെ കെ എച് മുഹമ്മദിന്റെ (കെഎച്എം) പേര് ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. 'വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ നടപടി സ്വീകരിച്ച വിവരം അങ്ങയെ അറിയിക്കുന്നു', എന്നുള്ള സംസ്ഥാന തദ്ദേശ സ്വയം ഭരണ ആര്‍ ബി വകുപ്പില്‍ നിന്ന് തന്റെ പേരില്‍ രജിസ്റ്റേര്‍ഡ് കത്ത് ഇക്കഴിഞ്ഞ ജനുവരി 23ന് ലഭിച്ചതോടെയാണ് ഇക്കാര്യം അറിഞ്ഞതെന്ന് കെ എച് മുഹമ്മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
              
Complaint | പൊതുപ്രവര്‍ത്തകന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി അധികൃതര്‍ക്ക് പരാതി നല്‍കിയതായി ആരോപണം; പുറത്തറിഞ്ഞത് മറുപടി കത്ത് ലഭിച്ചപ്പോള്‍; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി

'പൗര സമിതി പ്രസിഡന്റ്, പൗര സമിതി കമിറ്റി, നായിമാര്‍മൂല', എന്ന വിലാസത്തിലാണ് കത്ത് വന്നത്. ഡെപ്യൂടി ഡയറക്ടര്‍ ഓഫ് പഞ്ചായതില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രദേശത്തെ ഒരു അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി തന്റെ പേരില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞതായും എന്നാല്‍ ഇങ്ങനെയൊരു സംഘടനയുമായി തനിക്ക് ഒരുബന്ധവുമില്ലെന്നും ആള്‍ മാറാട്ടം നടത്തി വ്യാജമായി ഉണ്ടാക്കിയ പരാതിയാണ് നല്‍കിയതെന്നും പരാതിക്ക് ബലം കിട്ടാന്‍ വേണ്ടിയാണ് തന്റെ ഉപയോഗിച്ചതെന്നാണ് കരുതുന്നതെന്നും കെ എച് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. വകുപ്പ് അധികൃതരെ ആള്‍മാറാട്ടത്തെ കുറിച്ച് ബോധ്യപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
            
Complaint | പൊതുപ്രവര്‍ത്തകന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി അധികൃതര്‍ക്ക് പരാതി നല്‍കിയതായി ആരോപണം; പുറത്തറിഞ്ഞത് മറുപടി കത്ത് ലഭിച്ചപ്പോള്‍; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി

പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കെ എച് മുഹമ്മദ് പരാതി നല്‍കിയിട്ടുണ്ട്. വിദ്യാനഗര്‍ പൊലീസും കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. പ്രിന്‍സിപല്‍ സെക്രടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരെയും ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.

Keywords:  Latest-News, Kerala, Kasaragod, Crime, Complaint, Fraud, Top-Headlines, Allegation, Controversy, Complaint of impersonation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia