എക്സൈസ് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും വാഹനങ്ങളിൽ ചെങ്കല്ല് കയറ്റിവെക്കുകയും ചെയ്‌തെന്ന കേസ്; 50 കാരൻ അറസ്റ്റിൽ
കുമ്പള: (www.kasargodvartha.com 16.03.2022) കുമ്പള എക്സൈസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും വകുപ്പ് വാഹനങ്ങളിൽ ചെങ്കല്ല് കയറ്റി വെക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്‌തെന്ന കേസിൽ 50 കാരൻ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രഭാകരൻ കെ എന്ന അണ്ണി പ്രഭാകരൻ ആണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലർചെയാണ് ആക്രമണമുണ്ടായത്. മുൻവശത്ത് ഒരു ചൂൽ തൂക്കിയിടുകയും അകത്ത് പെട്ടിയിൽ സൂക്ഷിച്ചിരുന്ന ഹെൽമറ്റുകൾ എടുത്തു കൊണ്ടുപോയി ഓഫീസ് വളപ്പിന് പുറത്ത് തൂക്കിയിടുകയും ചെയ്തിരുന്നു. സ്‌കൂടെറിന്റെയും ബൈകിന്റെയും സീറ്റുകൾക്കു മേലെയും കല്ലുകൾ കയറ്റിവെച്ചിരുന്നു. പാർക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ നിന്നാണ് പെട്രോൾ ഊറ്റിയെടുത്തത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ഇയാൾ ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രഭാകരനെ പിടികൂടിയത്. കുമ്പള ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അറസ്റ്റുചെയ്തത്. നിരവധി ക്രിമിനൽ, അബ്കാരി കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Keywords: Case of attack in excise office; one arrested, Kerala, Kasaragod, Kumbala, News, Top-Headlines, Excise, Arrest, Case, Crime, Hospital.