Assault | കാസര്‍കോട്ട് വീണ്ടും സദാചാര അക്രമം; സിനിമ കാണാന്‍ എത്തിയ പ്ലസ്ടു വിദ്യാര്‍ഥികളായ 19കാരനേയും 17കാരിയേയും ഒരു സംഘം കയ്യേറ്റം ചെയ്തതായി പരാതി; കേസെടുക്കുമെന്ന് പൊലീസ്
Apr 21, 2022, 18:37 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട്ട് വീണ്ടും സദാചാര അക്രമം. പ്ലസ്ടു വിദ്യാര്‍ഥികളായ 19കാരനേയും 17കാരിയേയും ഒരു സംഘം കയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുക്കുമെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ക്രോസ് റോഡ് മെഹ്ബൂബ് തിയേറ്ററിന് സമീപമാണ് സംഭവം. മലയോരത്തെ സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥികൾ കാസര്‍കോട്ട് സിനിമക്കെത്തിയിരുന്നു. ഉച്ചയ്ക്ക് അശ്വിനി നഗറിലെ തിയേറ്ററിലാണ് ഇവര്‍ ആദ്യം എത്തിയത്. ടികറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ പഴയ ബസ് സ്റ്റാൻഡിനുള്ള തിയേറ്ററില്‍ സിനിമയ്ക്ക് കയറി. സിനിമ കണ്ടിറങ്ങുമ്പോൾ ഒരു സംഘം ഇവരെ തടഞ്ഞ് കൈയ്യേറ്റം ചെയ്‌തെന്നാണ് പറയുന്നത്.
ഇവരെ കണ്ട നാട്ടുകാരായ ആരോ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബന്ധുക്കളും ടൗണിലെ ചിലരും എത്തിയാണ് ഇവരെ കൈയ്യേറ്റം ചെയ്തതെന്നാണ് വിവരം. സംഭവത്തില്‍ പരാതിയില്ലെന്ന് 19കാരന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഗുരുതരമായ സംഭവമായതിനാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ഇരുവരെയും ബന്ധുക്കളെത്തിയ ശേഷം അവര്‍ക്കൊപ്പം അയക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം തളങ്കരയില്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ഥി ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരിലും സദാചാര അക്രമം നടന്നിരുന്നു. ഇതില്‍ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Top-Headlines, Case, Complaint, Police, Plus-two, Students, Attack, Crime, Theater, Busstand, Complaint of assault.

< !- START disable copy paste -->