Threat | 'ഭർത്താവിനെ വിട്ടുകൊടുക്കണം, അല്ലെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തി'; ഭാര്യയുടെ പരാതിയിൽ യുവതിക്കെതിരെ കേസ്

● കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി
● ബദിയഡുക്ക പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്
● പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
ബദിയഡുക്ക: (KasargodVartha) ഭർത്താവിനെ വിട്ടുകൊടുത്തില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ഭാര്യയുടെ പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി കെ ഹലീമത് ശർമിന (30) യുടെ പരാതിയിലാണ് മുംതാസ് ബീഗം എന്ന യുവതിക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തത്.
ഭർത്താവിനെ വിട്ടുകിട്ടണമെന്നും, ഇല്ലെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ യുവതിയെയും കുട്ടികളെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തതായി ശർമിന പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബദിയഡുക്ക പൊലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ 296 (ബി), 351 (2) വകുപ്പുകൾ പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A woman filed a complaint against another woman for threatening to kill her husband or demand Rs 50 lakh. The police have initiated an investigation.
#KasargodNews, #DomesticDispute, #Crime, #PoliceInvestigation, #Threatening, #KeralaNews