പാലക്കാട്ട് ഭര്‍ത്താവിനെ കഴുത്തറുത്തും ഭാര്യയെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
Sep 13, 2017, 09:42 IST
പാലക്കാട്: (www.kasargodvartha.com 13.09.2017) ഭര്‍ത്താവിനെ കഴുത്തറുത്തും ഭാര്യയെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തോലന്നൂരിലാണ് സംഭവം. കോട്ടായിയില്‍ പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (62)എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാമിനാഥനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്തും പ്രേമകുമാരിയെ കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയത്.
വിവരമറിഞ്ഞ് ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. സംഭവ സമയത്ത് ഇവരുടെ മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Crime, Murder, husband, House-wife, Couples found murdered