city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭാചെയര്‍മാന്റെ ഡ്രൈവറെ ബാക്ക് മെയില്‍ ചെയ്യാന്‍ ശ്രമം; അഞ്ചംഗസംഘത്തിനെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.02.2018) നഗരസഭ ചെയര്‍മാന്റെ താല്‍ക്കാലിക ഡ്രൈവര്‍ ഹൊസ്ദുര്‍ഗിലെ എച്ച് റഷീദി (34)ന്റെ മൊബൈല്‍ഫോണുകളും ഇരുചക്ര വാഹനവും തട്ടിയെടുത്ത് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അഞ്ചംഗസംഘത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സംഘത്തില്‍പ്പെട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ 14ന് അര്‍ധരാത്രി ഒരു മണിയോടെയാണ് റഷീദ് അക്രമിക്കപ്പെട്ടത്. നഗരസഭ ചെയര്‍മാനെ കാഞ്ഞങ്ങാട് സൗത്തിലുള്ള വസതിയില്‍ കൊണ്ടുവിട്ട ശേഷം നഗരസഭ കാര്യാലയത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനവുമായി വീട്ടിലേക്ക് പോകുമ്പോള്‍ അകന്ന ബന്ധുവായ ലക്ഷ്മിനഗര്‍ സ്വദേശിനി തന്നെ ഫോണില്‍ വിളിച്ചെന്നും വീടിന്റെ ജനാലയില്‍ തട്ടി ചില യുവാക്കള്‍ ബുദ്ധിമുട്ടിക്കുകയാണെന്നും അറിയിച്ചതിനെ തുടര്‍ന്ന് താന്‍ ലക്ഷ്മിനഗറില്‍ എത്തിയപ്പോള്‍ അഞ്ചംഗ സംഘം തന്നെ തടഞ്ഞുവെച്ചുവെന്നാണ് റഷീദിന്റെ പരാതി.

മൊബൈല്‍ഫോണുകളും ഇരുചക്രവാഹനവും തട്ടിയെടുത്ത സംഘം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും റഷീദ് പറയുന്നു. റഷീദിന്റെ പരാതിയില്‍ ലക്ഷ്മിനഗര്‍ ആറങ്ങാടി സ്വദേശികളായ മുബഷീര്‍, തുഫൈല്‍, റംഷീദ്, ഉവൈസ്, മുസാഫിര്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മുബഷിറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ലക്ഷ്മിനഗറിലെ ഒരു വീട്ടുപരിസരത്ത് അര്‍ധരാത്രിയില്‍ സ്ഥിരമായി ഇരുചക്രവാഹനത്തിലെത്തുന്ന റഷീദിന്റെ ചിത്രം പ്രദേശത്തെ ഒരു ക്ലബ്ബിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം റഷീദ് എത്തിയ ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ച് വിടുകയും ചെയ്തു. 40കാരിയായ യുവതിയും മക്കളും താമസിക്കുന്ന വീട്ടുപരിസരത്ത് വെച്ചാണ് 14ന് അര്‍ധരാത്രി ഒരു മണിയോടെ റഷീദിനെ അഞ്ചംഗസംഘം വളഞ്ഞ് പിടിച്ചത്.

റഷീദില്‍ നിന്ന് ഫോണും പണവും ഇരുചക്രവാഹനവും തട്ടിയെടുത്ത ശേഷം നാല്‍പതുകാരിയുടെ ഒന്നരപവന്‍ സ്വര്‍ണ്ണമാലയും സംഘം കൈക്കലാക്കിയെന്നാണ് പരാതി. പോലീസ് കസ്റ്റഡിയിലുള്ള മുബഷിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ കോടതിയില്‍ ഹാജരാക്കി.

നഗരസഭാചെയര്‍മാന്റെ ഡ്രൈവറെ ബാക്ക് മെയില്‍ ചെയ്യാന്‍ ശ്രമം; അഞ്ചംഗസംഘത്തിനെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Blackmail, Driver, Municipality, Driver, case, Crime, Police, Black mailing against Municipal chairman's driver; Case against 5
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia