അധ്യാപകന്റെ പീഡനം; നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകാന്‍ തയ്യാറായില്ല, പ്രതിയെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു
Oct 17, 2018, 10:17 IST
രാജപുരം: (www.kasargodvartha.com 17.10.2018) അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പോകാന്‍ തയ്യാറായില്ല. ഇതോടെ പ്രതിയെ പോക്‌സോ കേസ് ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. ബിരിക്കുളത്തെ പെരിയില്‍ രാജനെ (55)യാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്. മലയോരത്തെ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.
കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുകയും ശാരീരിക അസ്വസ്ഥതകള്‍ പ്രകടപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്തെ ആശാവര്‍ക്കറുടെ നിര്‍ദേശപ്രകാരം മാതാവിനോപ്പം ആശുപത്രില്‍ ചികിത്സ തേടിയെത്തി. കുട്ടിയെ കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ജില്ലാ ആശുപത്രിയിലെ ഭൂമിക കൗണ്‍സലിംഗ് സെന്ററിലേക്ക് അയച്ചു. ഇവിടത്തെ പരിശോധനയിലും കൗണ്‍സലിംഗിലും കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതോടെ അധികൃതര്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, Crime, Molestation, Molestation; Teacher arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, Crime, Molestation, Molestation; Teacher arrested
< !- START disable copy paste -->