Gold Price Drop | സ്വർണ വിലയിൽ വമ്പൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

● 22 കാരറ്റ് സ്വർണത്തിന് പവന് 63120 രൂപ.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6495 രൂപ.
● വെള്ളി വിലയിൽ മാറ്റമില്ല, ഗ്രാമിന് 107 രൂപ തന്നെ.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ ഇടിവ്. ശനിയാഴ്ച് (15.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7890 രൂപയും പവന് 63120 രൂപയുമായി താഴ്ന്നു. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6495 രൂപയും പവന് 51960 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 107 രൂപയിൽ തുടരുന്നു.
വെള്ളിയാഴ്ച (14.02.2025) സ്വർണവില കൂടിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7990 രൂപയിലും പവന് 63920 രൂപയിലുമെത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിനും വില കൂടിയിരുന്നു. ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് വർധിച്ചിരുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6585 രൂപയും പവന് 52680 രൂപയുമായിരുന്നു നിരക്ക്. വെള്ളിയുടെ വിലയും ഉയർന്നിരുന്നു. സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കൂടി 107 രൂപയായാണ് ഉയർന്നത്.
വ്യാഴാഴ്ചയും (13.02.2025) സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയിരുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7980 രൂപയിലും പവന് 63840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6580 രൂപയും പവന് 52640 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയിൽ തന്നെയായിരുന്നു.
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍
ഒക്ടോബര്‍ 31 - 59,640 രൂപ
നവംബര്‍ 30 - 57,200 രൂപ
ഡിസംബര്‍ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ
ഫെബ്രുവരി 11 - 64,480 രൂപ
ഫെബ്രുവരി 11 - 64,080 രൂപ
ഫെബ്രുവരി 12 - 63,520 രൂപ
ഫെബ്രുവരി 13 - 63,840 രൂപ
ഫെബ്രുവരി 14 - 63,920 രൂപ
ഫെബ്രുവരി 15 - 63120 രൂപ
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക, അഭിപ്രായങ്ങൾ അറിയിക്കുക.
On February 15, 2025, gold prices fell sharply by ₹100 per gram and ₹800 per ounce, while silver prices remained unchanged.
#GoldPriceDrop, #GoldRates, #SilverRates, #IndiaGoldPrices, #GoldNews, #KeralaNews