Gold Rate | വീണ്ടും വര്‍ധനവുമായി സ്വര്‍ണവില; നെഞ്ചിടിപ്പേറ്റി 4 ദിവസത്തിനിടെ പവന് കൂടിയത് 600 രൂപ
*തുടര്‍ച്ചയായ നാല് ദിവസമാണ് സ്വര്‍ണനിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
*ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി സ്വര്‍ണനിരക്ക്. തുടര്‍ച്ചയായ നാല് ദിവസമാണ് സ്വര്‍ണനിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 600 രൂപയാണ് പവന് കൂടിയത്.
ബുധനാഴ്ച (10.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 6610 രൂപയിലും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും വര്‍ധിച്ച് 52880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കൂടി 5525 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40 രൂപ വര്‍ധിച്ച് 44200 രൂപയുമാണ് വ്യാപാര വില.
ബുധനാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 89 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധനവുമായി ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു. സ്വര്‍ണവില പവന് രാവിലെ 80 രൂപയാണ് വര്‍ധിച്ചതെങ്കില്‍ ഉച്ചയ്ക്ക് ശേഷം 200 വര്‍ധിച്ച് ഒറ്റ ദിവസം 280 രൂപയുടെ കുതിപ്പാണ് ഉണ്ടായത്.
ചൊവ്വാഴ്ച രാവിലെ (09.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 6575 രൂപയിലും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 52600 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 6600 രൂപയിലും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയും കൂടി 52800 രൂപയിലുമാണ് വ്യാപാരം നടന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ വര്‍ധിച്ച് 5500 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40 രൂപ വര്‍ധിച്ച് 44000 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5520 രൂപയിലും 60 രൂപയും വര്‍ധിച്ച് 44160 രൂപയുമായിരുന്നു വ്യാപാര വില.
അതേസമയം, ചൊവ്വാഴ്ച രാവിലെ വര്‍ധനവ് രേഖപ്പെടുത്തിയ വെള്ളി വിലയില്‍ ഉച്ചയ്ക്ക് ശേഷവും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രാവിലെ 87 രൂപയില്‍നിന്ന് 01 കൂടി 88 രൂപയിലാണ് വ്യാപാരം നടന്നത്. ഉച്ചയ്ക്ക് ശേഷവും ഇതേനിരക്ക് തുടര്‍ന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.