Gold Price | സ്വർണവില കുതിച്ചുയർന്നു; പവന് വീണ്ടും 64,000 കടന്നു

● രണ്ട് വ്യാപാരി സംഘടനകളും ഒരേ വില നിശ്ചയിച്ചു.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 64080 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് പവന് 52800 രൂപയാണ് വില.
● സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കൂടി 106 രൂപയായി.
കൊച്ചി: (KasargodVartha) കേരളത്തിലെ സ്വർണവിലയിൽ വൻ കുതിപ്പ്. വ്യാപാരി സംഘടനകളിലെ ഭിന്നിപ്പ് മൂലം ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ നീങ്ങി, ഇരു സംഘടനകളും ഒരേ വില നിശ്ചയിച്ചതോടെ ചൊവ്വാഴ്ച (04.03.2025) സ്വർണ വിലയിൽ കാര്യമായ വർധനവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8010 രൂപയും പവന് 64080 രൂപയുമാണ് ചൊവ്വാഴ്ചത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6600 രൂപയിലും പവന് 52800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സാധാരണ വെള്ളിയുടെ വിലയിലും വർധനവുണ്ടായി, ഗ്രാമിന് ഒരു രൂപ കൂടി 106 രൂപയായി.
തിങ്കളാഴ്ച സ്വർണത്തിന് വ്യത്യസ്ത വിലകളായിരുന്നു ഉണ്ടായിരുന്നത്. അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുൽ നാസർ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷൻ (AKGSMA) തിങ്കളാഴ്ച 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും വർധിച്ചതായി അറിയിച്ചിരുന്നു. ഗ്രാമിന് 7945 രൂപയും പവന് 63560 രൂപയുമായിരുന്നു സംഘടന നിശ്ചയിച്ച വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കൂടി 6,530 രൂപയും പവന് 80 രൂപ വർധിച്ച് 52,240 രൂപയുമായിരുന്നു നിരക്ക്.
അതേസമയം, ഭീമ ഗ്രൂപ് ചെയർമാൻ ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സംഘടനയുടെ തീരുമാനപ്രകാരം, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7,940 രൂപയിലും പവന് 63,520 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,540 രൂപയും പവന് 52320 രൂപയുമായിരുന്നു വിപണിവില. എന്നാൽ, സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 105 രൂപയായിരുന്നു ഇരു സംഘടനകളും നിശ്ചയിച്ചിരുന്നത്.
ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Gold prices in Kerala have surged, with a unified rate set by trade associations, resolving previous discrepancies. The price of 22-carat gold has reached ₹64,000 per sovereign.
#GoldPrice #KeralaGold #GoldRate #MarketNews #BusinessNews #GoldMarket