city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market | സ്വർണ വിലയിൽ നേരിയ വർധനവ്; പവന് വീണ്ടും 64,000 രൂപയ്ക്ക് തൊട്ടരികെയെത്തി

Gold prices in Kerala.
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ വർധിച്ചു.
● പവന് 80 രൂപയുടെ വർധനവ്.
● 18 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളിയുടെ വിലയും ഉയർന്നു.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. വെള്ളിയാഴ്ച (14.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7990 രൂപയിലും പവന് 63920 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6585 രൂപയും പവന് 52680 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കൂടി 107 രൂപയായി. 

Gold prices in Kerala.

വ്യാഴാഴ്ചയും (13.02.2025) സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയിരുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7980 രൂപയിലും പവന് 63840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും  വർധിച്ചിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6580 രൂപയും പവന് 52640 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയിൽ തന്നെയായിരുന്നു.

കേരളത്തിലെ സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വിലകള്‍

1.  2025 ഫെബ്രുവരി 11 (രാവിലെ)  - പവന്‍: 64,480 രൂപ, ഗ്രാം: 8060 രൂപ
2. ഫെബ്രുവരി 11 (ഉച്ചയ്ക്ക്)  - പവന്‍: 64,080 രൂപ, ഗ്രാം: 8010 രൂപ
3. ഫെബ്രുവരി 14 - പവന്‍: 63,920 രൂപ, ഗ്രാം: 7990 രൂപ
4. ഫെബ്രുവരി 10, 13  - പവന്‍: 63,840 രൂപ, ഗ്രാം: 7,980 രൂപ
5. ഫെബ്രുവരി 8, 9 - പവന്‍: 63,560 രൂപ, ഗ്രാം: 7,945 രൂപ
6. ഫെബ്രുവരി 6, 7 - പവന്‍: 63,440 രൂപ, ഗ്രാം: 7,930 രൂപ
7. ഫെബ്രുവരി 5 - പവന്‍: 63,240 രൂപ, ഗ്രാം: 7,905 രൂപ
8. ഫെബ്രുവരി 4 - പവന്‍: 62,480 രൂപ, ഗ്രാം: 7,810 രൂപ

സ്വര്‍ണവിലയിലെ മാറ്റങ്ങള്‍

ഒക്ടോബര്‍ 31 - 59,640 രൂപ
നവംബര്‍ 30 - 57,200 രൂപ
ഡിസംബര്‍ 31 - 56,880 രൂപ
ജനുവരി 31 -  61,840 രൂപ

ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ

ഫെബ്രുവരി 11 - 64,480 രൂപ
ഫെബ്രുവരി 11 - 64,080 രൂപ
ഫെബ്രുവരി 12 - 63,520 രൂപ
ഫെബ്രുവരി 13 - 63,840 രൂപ
ഫെബ്രുവരി 14 - 63,920 രൂപ

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! ഷെയർ ചെയ്യുക 

 

Gold prices in Kerala saw a slight increase today. The price of 22-carat gold increased by ₹10 per gram and ₹80 per sovereign. The price of 18-carat gold and silver has also increased. The price of one sovereign of gold has reached near ₹64,000.

#GoldPrice, #KeralaGold, #GoldRate, #GoldMarket, #BusinessNews, #MarketUpdate

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia