Gold Price | സ്വർണത്തിന് ഒരേ ദിവസം രണ്ട് തവണ വിലവർധിച്ചു; രാവിലയ്ക്ക് പിന്നാലെ ഉച്ചയ്ക്കും കൂടി
* പവൻ വില 52,800 രൂപയായി
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ചൊവ്വാഴ്ച (09.04.2024) രണ്ടാം തവണ സ്വർണവില പരിഷ്കരിച്ചു. രാവിലയ്ക്ക് പിന്നാലെ ഉച്ചയ്ക്കും സ്വർണവിലയിൽ വർധനവുണ്ടായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 6600 രൂപയിലും പവന് 52,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5520 രൂപയും പവന് 44,160 രൂപയുമാണ് നിരക്ക്. എന്നാൽ ഉച്ചയ്ക്ക് ശേഷം വെള്ളി വിലയിൽ മാറ്റമില്ല.
ചൊവ്വാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6575 രൂപയും പവന് 52,600 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയും പവന് 44,000 രൂപയുമായിരുന്നു രാവിലത്തെ വിപണി വില. വെള്ളി വിലയിലും രാവിലെ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 88 രൂപയായാണ് ഉയർന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് വില.
ചൊവ്വാഴ്ച രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില 2343 ഡോളർ ആയിരുന്നു. ഉച്ചയ്ക്കുശേഷം ഡോളർ നിരക്കിൽ വർധനവ് വന്നു. 2354 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റത്തെ ചൂടുപിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചതെന്ന് സ്വർണവ്യാപരികൾ പറഞ്ഞു. മാര്‍ച് 29നാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി അര ലക്ഷം കടന്നത്. ഏപ്രില്‍ മൂന്നിന് 51,000 രൂപയും ഏപ്രിൽ ആറിന് 52,000വും കടന്നു. ഇപ്പോൾ 53,000ന്റെ അടുത്തെത്തിയിരിക്കുകയാണ് വില.
സ്വർണവില (പവൻ)
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)